കൊ​റോ​ണ പ​ന്ത് വി​ല്ല​നാ​യി; നാ​യ​യെ ശ​സ്ത്ര​ക്രി​യ ന​ട​ത്തി
Tuesday, August 4, 2020 10:49 PM IST
കൊ​ല്ലം: ര​ണ്ടു മാ​സം മു​മ്പ് റോ​ക്കി എ​ന്ന റോ​ട്ട് വീ​ല​ർ ഡോ​ഗി​ന് ക​ളി​ക്കാ​നാ​യി പ​ന്തു കൊ​ടു​ക്കു​മ്പോ​ൾ ചാ​ത്ത​ന്നൂ​ർ മാ​മ്പ​ള്ളി​ക്കു​ന്നം അ​ച്ചു​ത​ത്തി​ൽ ജി​തേ​ഷ് ജ​യ​ൻ വി​ചാ​രി​ച്ചി​ല്ല ഇ​തൊ​രു കു​രു​ക്കാ​കു​മെ​ന്ന് .
പ​ന്തു ക​ടി​ച്ചു വി​ഴു​ങ്ങി​യ റോ​ക്കി കു​റ​ച്ചു നാ​ൾ യാ​തൊ​രു ബു​ദ്ധി​മു​ട്ടും കാ​ണി​ച്ചി​ല്ല. പ​ക്ഷേ കു​റ​ച്ചു നാ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ ഛർ​ദ്ദി​യും ആ​ഹാ​ര വി​ര​ക്തി​യും അ​ല​ട്ട​ൻ തു​ട​ങ്ങി.
ഒ​ടു​വി​ൽ ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. എ​ക്സ്-​റേ പ​രി​ശോ​ധ​ന​യി​ൽ കൊ​റോ​ണ ബാ​ൾ മാ​ത്ര​മ​ല്ല അ​തി​ന്‍റെ ബാ​റ്റ​റി​യും എ​ൽ​ഇ​ഡി ബ​ൾ​ബും ഉ​ൾ​പ്പെ​ടു​ന്ന യൂ​ണി​റ്റെ​ല്ലാം റോ​ക്കി ഉ​ള്ളി​ലാ​ക്കി എ​ന്നു മ​ന​സി​ലാ​യി.
തു​ട​ർ​ന്ന് ശ​സ്ത്ര​ക്രി​യ വി​ധി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു മ​ണി​ക്കൂ​ർ നീ​ണ്ട ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ബാ​റ്റ​റി യൂ​ണി​റ്റും പ​ഴ​കി ദ്ര​വി​ച്ച കൊ​റോ​ണ പ​ന്തും പു​റ​ത്തെ​ടു​ത്തു. കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് ദ്ര​വി​ച്ചു തു​ട​ങ്ങി​യ ചെ​റു​കു​ട​ലി​ന്‍റെ 15 സെ​ന്‍റീ മീ​റ്റ​റോ​ളം ഭാ​ഗം മു​റി​ച്ചു മാ​റ്റേ​ണ്ടി വ​ന്നു. എ​ന്‍റെ​റോ അ​ന​സ്ത​മോ​സി​സ് എ​ന്ന പ്ര​ക്രി​യ​യി​ലൂ​ടെ ചെ​റു​കു​ട​ൽ പു​ന​സ്ഥാ​പി​ച്ചു. ഒ​രാ​ഴ്ച​യോ​ളം നീ​ളു​ന്ന തു​ട​ർ ചി​കി​ൽ​സ​യും വേ​ണ്ടി​വ​രും റോ​ക്കി​ക്ക്.
ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ലെ സ​ർ​ജ​ൻ​മാ​രാ​യ ഡോ. ​സ​ജ​യ്കു​മാ​ർ, ഡോ. ​അ​ജി​ത് പി​ള്ള , സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ.​അ​ജി​ത് ബാ​ബു എ​ന്നി​വ​ർ ശ​സ്ത്ര​ക്രി​യ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഡോ​ക്ട​ർ​മാ​രാ​യ ആ​തി​ര ജ​യ​രാ​ജ് , ശ്രീ​ലാ​ൽ എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.