കെ​റോ​ണ വൈ​റ​സി​ന് തൊ​ടാ​നാ​കാ​തെ ആ​ദി​വാ​സി ഊ​രു​ക​ൾ
Monday, August 3, 2020 10:41 PM IST
പ​ത്ത​നാ​പു​രം: കോ​വി​ഡി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​രോ​ധം സൃ​ഷ്ടി​ച്ച് കി​ഴ​ക്ക​ന്‍​മേ​ഖ​ല​യി​ലെ ആ​ദി​വാ​സി ഊ​രു​ക​ൾ. ആ​ദി​വാ​സി കൂ​ട്ടാ​യ്മ​ക​ളി​ലും ഒ​ന്നും ത​ന്നെ ഇ​തു​വ​രെ കോ​വി​ഡ് 19 രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല എ​ന്ന​താ​ണ് സ​ത്യാ​വ​സ്ഥ. കൂ​ട്ട​മാ​യി ജീ​വി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ളാ​ണ് ആ​ദി​വാ​സി​ക​ൾ. ഇവർ ഒ​രു മാ​സ​ത്തി​ല്‍ അ​ധി​കം സ​മ​യ​ങ്ങ​ളി​ലും കാ​ടി​നു​ള്ളി​ൽ ത​ന്നെ​യാ​ണ്.
വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നാ​യി കാ​ടു​ക​യ​റി ക​ഴി​ഞ്ഞാ​ല്‍ മൂ​ന്നാ​ഴ്ച വ​രെ ക​ഴി​ഞ്ഞ് മാ​ത്ര​മേ ഇ​വ​ർ നാ​ട്ടി​ലെ​ത്താ​റു​ള്ളൂ. ഒ​രു ആ​ദി​വാ​സി ഊ​രി​ല്‍ ത​ന്നെ തു​ച്ഛ​മാ​യ സ്ഥ​ല​ത്ത് അ​ന്‍​പ​തി​ല​ധി​കം കു​ടും​ബ​ങ്ങ​ളാ​ണ് ഉ​ണ്ടാ​വു​ക. പ്ര​തി​മാ​സം ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യും ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ളും ന​ട​ക്കു​ന്നു​ണ്ട്.
എ​ന്നാ​ല്‍ കോ​വി​ഡി​ന്‍റെ യാ​തൊ​രു ല​ക്ഷ​ണ​വും ഊ​രി​ലെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്നു. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ആ​ളു​ടെ​യും സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ പോ​ലും ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. പു​റം​ലോ​ക​വു​മാ​യു​ള്ള സ​മ്പ​ര്‍​ക്ക​കു​റ​വ് ത​ന്നെ​യാ​ണ് ഈ ​പ്ര​തി​സ​ന്ധി​യി​ല്‍ നി​ന്നും വ​ന​വാ​സി സ​മൂ​ഹ​ത്തെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.
മ​ഴ​യും വെ​യി​ലും കൊ​ണ്ട് മ​ല ക​യ​റു​ന്ന കാ​ടി​ന്‍റെ മ​ക്ക​ള്‍ ആ​ര്‍​ജി​ച്ചെ​ടു​ത്ത പ്ര​തി​രോ​ധ​ശ​ക്തി ത​ന്നെ​യാ​ണ് കോ​വി​ഡ് രോ​ഗ​ബാ​ധ​യി​ല്‍ നി​ന്നും ഇ​വ​രെ മാ​റ്റി നി​ര്‍​ത്തു​ന്ന​തെ​ന്ന് വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചും മാ​സ്ക് ധ​രി​ച്ചു​മു​ള്ള പു​തി​യ ജീ​വി​ത ചു​റ്റു​പാ​ടു​ക​ളോ​ട് ആ​ദി​വാ​സി​ക​ള്‍ പൊ​രു​ത്ത​പ്പെ​ട്ടു ക​ഴി​ഞ്ഞു.