കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭാ ഓ​ഫീ​സ് തു​റ​ന്നി​ല്ല
Monday, August 3, 2020 10:39 PM IST
കൊ​ട്ടാ​ര​ക്ക​ര: ന​ഗ​ര​സ​ഭാ​ഓ​ഫീ​സ് ഇ​ന്ന​ലെ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​ല്ല. നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​യ​വ​രെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കു​ക​യും ചെ​യ്തു.
ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യ്ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​യ പി.​ഐ​ഷാ​പോ​റ്റി എം​എ​ല്‍​എ അ​ട​ക്ക​മു​ള്ള​വ​രെ​യാ​ണ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​ത്. ഇ​തി​ൽ കൗ​ൺ​സി​ല​ർ​മാാ​രും ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടും. അ​ടു​ത്ത സ​മ്പ​ര്‍​ക്ക​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് ആ​രോ​ഗ്യ​വ​കൂ​പ്പ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.
ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ബി.​ശ്യാ​മ​ള​യ​മ്മ, ത​ഹ​സീ​ല്‍​ദാ​ര്‍, കൗ​ണ്‍​സി​ല​ര്‍ തു​ട​ങ്ങി 42 പേ​രാ​ണ് ഇ​ന്ന​ലെ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ച​ത്. ന​ഗ​ര​സ​ഭാ ഓ​ഫീ​സ് താ​ത്കാ​ലി​ക​മാ​യി അ​ട​യ്ക്കു​ക​യും ചെ​യ്തു. അ​ണു​വി​മു​ക്ത​മാ​ക്കി ഉ​ട​ന്‍ ത​ന്നെ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​മ​ണ്‍ ബ്ര​ദ​റ​ന്‍ ഹാ​ളി​ല്‍ കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്ത​പ്പോ​ള്‍ എം​എ​ല്‍​എ​ക്കൊ​പ്പം സെ​ക്ര​ട്ട​റി​യും പ്ര​ധാ​ന​പ്പെ​ട്ട കൗ​ണ്‍​സി​ല​ര്‍​മാ​രും ഉ​ണ്ടാ​യി​രു​ന്നു. അ​താ​ണ് ഇ​വ​രെ​ല്ലാം നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കാ​ന്‍ കാ​ര​ണം.
ഇ​ന്ന​ലെ ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​നു വി​ധേ​യ​രാ​യ ന​ഗ​ര​സ​ഭാ​ജീ​വ​ന​ക്കാ​രു​ടെ​യും കൗ​ൺ​സി​ല​ർ​മാ​രു​ടെ​യും പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണ്. സ്ര​വ പ​രി​ശോ​ധ​ന​ക്കു വി​ധേ​യ​യാ​യ എം​എ​ൽ​എ​യു​ടെ പ​രി​ശോ​ധ​നാ ഫ​ലം പി​ന്നീ​ടെ ല​ഭ്യ​മാ​കു.