പ​ത്ത​നാ​പു​ര​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ​ക്ക് കോ​വി​ഡ്
Sunday, August 2, 2020 10:23 PM IST
പ​ത്ത​നാ​പു​രം: ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പ​ത്ത​നാ​പു​ര​ത്ത് ജാ​ഗ്ര​ത ക​ര്‍​ശ​ന​മാ​ക്കു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ കു​ണ്ട​യം മേ​ഖ​ല​യി​ല്‍ ആ​ദ്യം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​യാ​ളു​ടെ മ​രു​മ​ക​ള്‍​ക്കും കൊ​ച്ചു​മ​ക്ക​ള്‍​ക്കു​മാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​ത്. ഇ​രു​പ​ത്തി​യൊ​ന്‍​പ​തി​നാ​ണ് വി​ദേ​ശ​ത്ത് നി​ന്നു​മെ​ത്തി ക്വാ​റ​ന്‍റൈ​ന്‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ശേ​ഷം സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ ഇ​യാ​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ള്‍ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. ഇ​യാ​ളു​ടെ പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന മ​രു​മ​ക​ളും ഏ​ഴും പ​തി​മൂ​ന്നും വ​യ​സു​ള്ള കൊ​ച്ചു​മ​ക്ക​ളും ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഇ​വ​രു​ടെ സ്ര​വ​പ​രി​ശോ​ധ​നാ ഫ​ലം ഇ​ന്ന​ലെ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​ത്.
കു​ണ്ട​യ​ത്ത് ഡ്രൈ​വ​ര്‍​ക്കും ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ കു​ണ്ട​യം, മൂ​ല​ക്ക​ട, കാ​രം​മൂ​ട് വാ​ര്‍​ഡു​ക​ള്‍ അ​തീ​വ ജാ​ഗ്ര​താ പ്ര​ദേ​ശ​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ഇ​വി​ടേ​ക്കു​ള്ള റോ​ഡു​ക​ള്‍ അ​ട​യ്ക്കു​ക​യും ചെ​യ്തു.
ഡ്രൈ​വ​റു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ഇ​ന്നു​മാ​ത്ര​മേ അ​റി​യൂ. കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ കു​ണ്ട​യം മേ​ഖ​ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​രു​ള്‍​പ്പെ​ടെ നൂ​റു​പേ​രെ ഇ​ന്ന് റാ​പ്പി​ഡ് ടെ​സ്റ്റി​ന് വി​ധേ​യ​രാ​ക്കും. ഇ​വി​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് റാ​പ്പി​ഡ് ടെ​സ്റ്റ് ന​ട​ത്താ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ത​യാ​റാ​കു​ന്ന​ത്.
ക​ഴി​ഞ്ഞ നാ​ലു​ദി​വ​സ​മാ​യി കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​തി​രു​ന്ന വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലും ഇ​ന്ന​ലെ ഒ​രു കോ​വി​ഡ് കേ​സു​കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്ത് വീ​ണ്ടും ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യി തു​ട​രും.