ഐ​ഐഐ​സി കോഴ്സുകൾ; ര​ജി​സ്‌​ട്രേ​ഷ​ന്‍ തു​ട​ങ്ങി
Sunday, August 2, 2020 10:23 PM IST
ച​വ​റ: ച​വ​റ​യി​ലെ ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ആ​ന്‍റ് ക​ണ്‍​സ്ട്ര​ക്ഷ​നി​ല്‍(​ഐ ഐ ​ഐ സി) ​കോ​ഴ്‌​സു​ക​ള്‍ തു​ട​ങ്ങു​ന്നു. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ www.iiic.ac.in വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും. പ്ര​വേ​ശ​ന​ത്തി​നാ​യി ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.
സ്ഥാ​പ​ന​ത്തി​ന് നാ​ഷ​ണ​ല്‍ സ്‌​കി​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍, ക​ണ്‍​സ്ട്ര​ക്ഷ​ന്‍ സ്‌​കി​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് കൗ​ണ്‍​സി​ല്‍ എ​ന്നി​വ​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. കോ​ഴ്‌​സു​ക​ളെ​ല്ലാം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത​വു​മാ​ണ്.
രാ​ജ്യാ​ന്ത​ര നി​ല​വാ​ര​മു​ള്ള ക​മ്പ​നി​ക​ളാ​യ ഗ്ലാ​സ്‌​ഗോ കെ​ല്‍​വി​ന്‍ കോ​ള​ജ്, കേം​ബ്രി​ഡ്ജ് യൂ​ണി​വെ​ഴ്‌​സി​റ്റി, ഇ​ന്‍റ​ര്‍ നാ​ഷ​ണ​ല്‍ ഫെ​സി​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍, ഇ​ന്ത്യ മാ​നേ​ജ്‌​മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ തു​ട​ങ്ങി​യ​വ​യു​മാ​യി വി​വി​ധ കോ​ഴ്‌​സു​ക​ള്‍ ന​ട​ത്താ​ന്‍ ഐ ​ഐ ഐ ​സി ധാ​ര​ണ ഉ​ണ്ടാ​ക്കി ക​ഴി​ഞ്ഞ​താ​യി ഡ​യ​റ​ക്ട​ര്‍ കെ ​രാ​ഘ​വ​ന്‍ അ​റി​യി​ച്ചു. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള 38 ക്ലാ​സ് മു​റി​ക​ള്‍, കം​പ്യൂ​ട്ട​ര്‍-​ടെ​സ്റ്റിം​ഗ് ലാ​ബു​ക​ള്‍, വ​ര്‍​ക്ക് ഷോ​പ്പു​ക​ള്‍ എ​ന്നി​വ​യും 240 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ഹോ​സ്റ്റ​ല്‍ സൗ​ക​ര്യ​വും കാ​മ്പ​സി​ല്‍ ഉ​ണ്ട്.