ലോ​ക്ക്ഡൗ​ൺ; അ​ടി​യ​ന്തി​ര സ​ഹാ​യം അ​നു​വ​ദി​ക്ക​ണം
Saturday, August 1, 2020 10:41 PM IST
ശാ​സ്താം​കോ​ട്ട: ലോ​ക്ക്ഡൗ​ണിൽ ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്നവർക്ക്അ​ടി​യ​ന്തി​ര സ​ഹാ​യം അ​നു​വ​ദി​ക്ക​ണമെന്ന് ആവശ്യം. കു​ന്ന​ത്തൂ​ർ താ​ലൂ​ക്കി​ലെ ഭൂ​രി​ഭാ​ഗം പ​ഞ്ചാ​യ​ത്തുക​ളും ഒ​രു മാ​സ​ക്കാ​ല​മാ​യി ക​ണ്ടെയി​ൻ​മെ​ന്‍റ് സോ​ണാ​യി തു​ട​രു​ന്ന പ​ശ്ചാത്ത​ല​ത്തി​ൽ​ അ​ട​ഞ്ഞ് കി​ട​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​ വ്യാ​പാ​രി​ക​ളും തൊ​ഴി​ലാ​ളി​ക​ളും​ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം വ​ള​രെ​യേ​റെ ക​ഷ്ട​ത​ക​ൾ അ​നു​ഭ​വി​ക്കു​ക​യാ​ണ്.

പ​ല വ്യാ​പാ​രി​ക​ളും തൊ​ഴി​ലാ​ളി​ക​ളും ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലാ​ണ്. സ​മ്പ​ർ​ക്കം മൂ​ലം കോ ​വി​ഡ് പോ​സി​റ്റി​വ് കേ​സു​ക​ൾ കു​റ​ഞ്ഞ​ങ്കി​ലും​ പ​ഞ്ചാ​യ​ത്തു​ക്ക​ൾ പൂ​ർ​ണമാ​യും​ ക​ണ്ടെയി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തി​നാ​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ല്പ​ന ന​ട​ത്തു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ഒ​ഴി​കെ മ​റ്റെല്ലാ സ്ഥാ​പ​ന​ങ്ങ​ളും അ​ട​ഞ്ഞ് കി​ട​ക്കു​ക​യാ​ണ്.
അതിനാൽ ഇക്കൂട്ടർക്ക് സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കു​ന്ന​ത്തൂ​ർ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ഏ കെ ​ഷാ​ജ​ഹാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഏ ​നി​സാം, ട്ര​ഷ​റ​ർ പി ​ഉ​ണ്ണി​ക്ക​ഷ്ണ​ൻ നാ​യ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.