51 എ ​പ്ല​സു​മാ​യി ശ​ങ്ക​ര​മം​ഗ​ലം സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ള്‍ മി​ക​വി​ൽ
Wednesday, July 15, 2020 10:42 PM IST
ച​വ​റ: പ്ല​സ് ടൂ ​ഫ​ലം പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ മി​ക​ച്ച വി​ജ​യ​വു​മാ​യി ച​വ​റ ശ​ങ്ക​ര​മം​ഗ​ലം സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍. സ​യ​ന്‍​സ്, ഹ്യു​മാ​നി​റ്റീ​സ്, കോ​മേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​ല്‍ എ​ല്ലാ വി​ഷ​യ​ത്തി​നും അ​ന്‍​പ​ത്തി​യൊ​ന്ന് പേ​ര്‍ എ ​പ്ല​സ് നേ​ടി.
സ​യ​ന്‍​സ് വി​ഭാ​ഗ​ത്തി​ല്‍ 37, ഹ്യു​മാ​നി​റ്റീ​സ് വി​ഭാ​ഗ​ത്തി​ല്‍ മൂ​ന്നും കോ​മേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​ല്‍ പ​തി​നൊ​ന്നു പേ​രു​മാ​ണ് എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ​ത്. ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ എ ​പ്ല​സ് നേ​ടി​യ സ്്കൂ​ൾ കൂ​ടി​യാ​ണ്. സ്‌​കൂ​ളി​ന് മി​ക​ച്ച വി​ജ​യം നേ​ടി കൊ​ടു​ത്ത വി​ദ്യാ​ര്‍​ഥി​ക​ളെ അ​ധ്യാ​പ​ക​രും പി​ടി​എ​യും എ​സ് എം ​സി യും ​അ​ഭി​ന​ന്ദി​ച്ചു.