മൃ​ത​ദേ​ഹ​ത്തി​ന് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി; നാ​ല് പോ​ലീ​സു​കാ​ർ ക്വാ​റ​ന്‍റൈ​നി​ൽ
Wednesday, July 15, 2020 10:42 PM IST
കി​ഴ​ക്കേ ക​ല്ല​ട: തൊ​ട്ടി​ക്ക​ര​യി​ൽ തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട സ്ത്രീ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സം​ഭ​വ​ത്തി​ൽ മൃ​ത​ദേ​ഹ​ത്തി​ന് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ എ​സ്ഐ​യും വ​നി​താ സി​പി​ഓ​യു​മു​ൾ​പ്പെ​ടെ കി​ഴ​ക്കേ ക​ല്ല​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ നാ​ല് പോ​ലീ​സു​കാ​ർ ക്വാ​റ​ന്‍റൈ​നി​ലാ​യി. പി​പി കി​റ്റ്‌ അ​ട​ക്ക​മു​ള്ള സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ എ​ടു​ത്തി​രു​ന്നെ​ങ്കി​ലും ക്വാ​റ​ന്‍റൈ​ൻ ഒ​ഴി​വാ​ക്കാ​നാ​യി​ല്ല.
മ​രി​ച്ച ഗൗ​രി​ക്കു​ട്ടി​യു​ടെ പേ​ര​ക്കു​ട്ടി​ക​ളും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രു​മ​ട​ങ്ങു​ന്ന നാ​ലം​ഗ സം​ഘ​മാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ കി​ഴ​ക്കേ ക​ല്ല​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്. പേ​ര​ക്കു​ട്ടി​ക​ൾ​ക്ക് ചൊ​വാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ വെ​ള്ളി​യാ​ഴ്ച രാ​ത്രി സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന ജി​ഡി ചാ​ർ​ജ്, പാ​റാ​വു​നി​ന്ന സി​പി​ഒ എ​ന്നി​വ​ർ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചു.
സ്റ്റേ​ഷ​നി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി വാ​ഹ​ന​ങ്ങ​ളി​ലും ഓ​ഫീ​സി​ലും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. മ​രി​ച്ച ഗൗ​രി​ക്കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി ഇ​വ​രു​ടെ പേ​ര​ക്കു​ട്ടി​ക​ളാ​ണ് ആ​ദ്യം ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്‌. ഇ​വി​ടെ സി​ഐ. അ​ട​ക്കം അ​ഞ്ച് ഓ​ഫീ​സ​ർ​മാ​ർ​ക്കും റാ​പ്പി​ഡ്‌ ടെ​സ്റ്റ് ന​ട​ത്തി. ഇ​തി​ന്‍റെ ഫ​ല​ങ്ങ​ളെ​ല്ലാം നെ​ഗ​റ്റീ​വാ​യി​രു​ന്നു. കി​ഴ​ക്കേ ക​ല്ല​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.