ആ​ശ്ര​യ​യ്ക്ക് കൈ​ത്താ​ങ്ങു​മാ​യി വോ​യ്‌​സ് വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ
Monday, July 13, 2020 10:57 PM IST
കൊ​ട്ടാ​ര​ക്ക​ര : കോ​വി​ഡ്-19 തീ​ർ​ത്ത ​ദു​രി​ത​കാ​ല​ത്ത് ക​ല​യ​പു​രം ആ​ശ്ര​യ സ​ങ്കേ​ത​ത്തി​ലെ അ​ശ​ര​ണ​ർ​ക്ക് കൈ​ത്താ​ങ്ങു​മാ​യി കൊ​ട്ടാ​ര​ക്ക​ര വോ​യ്‌​സ് വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ.

ആ​ശ്ര​യ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ അ​റി​യാ​ൻ ക​ഴി​ഞ്ഞ ഇ​വ​ർ ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ളു​മാ​യി സ​ങ്കേ​ത​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു .

ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റും ഗ്രൂ​പ്പ് അ​ഡ്മി​നു​മാ​യ എ. ​ഷാ​ജു, മ​റ്റ് ഗ്രൂ​പ്പ് അ​ഡ്മി​ന്മാ​രാ​യ ബാ​ബു സു​ൾ​ഫി​ക്ക​ർ, അ​ൽ അ​മീ​ൻ, ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളാ​യ സു​നി​ൽ, നീ​തു, അ​ക്ഷ​യ് കൊ​ട്ടാ​ര​ക്ക​ര, ശ​ങ്ക​ർ. ജി, ​ഷാ​ജി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് സാ​ധ​ന സാ​മ​ഗ്രി​ക​ൾ സ​ങ്കേ​ത​ത്തി​ൽ എ​ത്തി​ച്ച​ത്. ആ​ശ്ര​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല​യ​പു​രം ജോ​സ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി.