ച​വ​റയിലും പ​ന്മ​നയിലും ട്രി​പ്പി​ള്‍ ലോ​ക്ക് ഡൗ​ണ്‍ തു​ട​ങ്ങി
Monday, July 13, 2020 10:57 PM IST
ച​വ​റ: കൊ​റോ​ണ രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ച​വ​റ, പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണ്‍ തു​ട​ങ്ങി.​ ഇ​വി​ട​ങ്ങ​ളി​ല്‍ രോ​ഗം സ്ഥീ​രീ​ക​രി​ച്ച ചി​ല​രു​ടെ ഉ​റ​വി​ടം അ​റി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലും സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക ത​യ്യ​റാ​ക്കാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തി​നാ​ലും എ​ല്ലാ പ​ഴു​തു​ക​ളും അ​ട​ച്ച് രോ​ഗം പ​ട​ര്‍​ന്ന് പി​ടി​ക്കാ​തി​രി​ക്കാ​നാ​യി​ട്ടു​ള​ള മു​ന്‍ ക​രു​ത​ല്‍ എ​ന്ന നി​ല​ക്കാ​ണ് ശ​ക്ത​മാ​യ നി​രീ​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.​
നേ​ര​ത്തെ ക​ണ്ടെ​യി​മെ​ന്‍റ് പ​രി​ധി​യി​ലാ​യ​ിരു​ന്നു ച​വ​റ​യും പ​ന്മ​ന​യും.​ ഇ​തി​ല്‍ ച​വ​റ​യി​ല്‍ ര​ണ്ടും പ​ന്മ​ന​യി​ല്‍ ഒ​ന്‍​പ​ത് പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം പി​ടി​പെ​ട്ടു.​ ഇ​വി​ട​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ വൈ​കുന്നേരം ആ​റ് മു​ത​ല്‍ 23 ന് ​വൈ​കുന്നേരം ആ​റ് വ​രെ​യാ​ണ് ട്രി​പ്പി​ള്‍ ലോ​ക്ക് ഡൗ​ണാ​ക്കി​യി​ട്ടു​ള​ള​ത്.​ നേ​ര​ത്തെ ചി​ല ചെ​റി​യ ഇ​ട​റോ​ഡു​ക​ളി​ലൂ​ടെ​യു​ള​ള യാ​ത്ര അ​നു​വ​ദി​ച്ചി​രു​ന്ന​ങ്കി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ക് ഡൗ​ണാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് ചെ​റി​യ ഇ​ട​റോ​ഡു​ക​ളും പോ​ലീ​സ് ബാ​രി​ക്കേ​ഡ് വെ​ച്ച് അ​ട​ച്ച് ഒ​രോ പ്ര​ദേ​ശ​ത്തും ഒ​രു വ​ഴി മാ​ത്ര​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.​
അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്ക് മാ​ത്ര​മേ ജ​ന​ങ്ങ​ള്‍ പു​റ​ത്തി​റ​ങ്ങാ​വു എ​ന്നും രാ​ത്രി ഏ​ഴ് മു​ത​ല്‍ പു​ല​ര്‍​ച്ചെ അ​ഞ്ച് വ​രെ​യു​ള​ള യാ​ത്ര ക​ര്‍​ശ​ന​മാ​യി നി​രോ​ധി​ച്ചി​രി​ക്കു​യു​മാ​ണ്.​ ഡ്രോ​ണ്‍ ഉ​ള്‍​പ്പെ​ടെ ഉ​പ​യോ​ഗി​ച്ച് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും.​ നി​യ​മം ലം​ഘി​ക്കു​ന്നു​ണ്ടോ എ​ന്ന​റി​യാ​നാ​യി എ​ല്ലാ​യി​ട​ത്തും ഷാ​ഡോ പോ​ലീ​സു​ള്‍​പ്പെ​ട​യു​ള​ള​വ​രു​ടെ പ​രി​ശോ​ധ​ന ന​ട​ക്കും.​നി​യ​മം പാ​ലി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന​മാ​യി നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ച​വ​റ സി ​ഐ. എ ​നി​സാ​മു​ദീ​ന്‍ പ​റ​ഞ്ഞു.​
അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈകുന്നേരം അ​റ് വ​രെ പ്ര​വ​ര്‍​ത്തി​ക്കാം. ​വ​ഴി​യോ​ര​ക്ക​ച്ച​വ​ടം അ​നു​വ​ദി​ക്കി​ല്ല.​ ട്രി​പ്പി​ള്‍ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ഹ​ന​ത്തി​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​റി​യി​പ്പും ന​ട​ത്തി.​ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​വ​രെ പ്ര​ത്യേ​ക​മാ​യി നി​രീ​ക്ഷി​ച്ച് രോ​ഗ വ്യാ​പ​നം മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ര്‍ ശ്ര​മം തു​ട​ങ്ങി.