മ​ര​ത്തി​ൽ നി​ന്ന് വീ​ണ് യു​വാ​വ് മ​രി​ച്ചു
Monday, July 13, 2020 12:59 AM IST
കൊ​ട്ടാ​ര​ക്ക​ര: മ​ര​ത്തി​ൽ നി​ന്ന് വീ​ണ് യു​വാ​വ് മ​രി​ച്ചു. ആ​ന​ക്കോ​ട്ടൂ​ർ സ​ര​സ്വ​തി വി​ലാ​സ​ത്തി​ൽ ല​ക്ഷ്മ​ണ​ന്‍റെ മ​ക​ൻ സ​ന്തോ​ഷ്‌ (34 ) ആ​ണ് മാ​വി​ൽ നി​ന്നും വീ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ വീ​ടി​നു സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലെ മാ​വി​ൽ നി​ന്നും മാ​ങ്ങ പ​റി​ച്ച് തി​രി​ച്ചി​റ​ങ്ങു​ന്ന​തി​നി​ട​യി​ൽ കാ​ൽ വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കൊ​ട്ടാ​ര​ക്ക​ര​യി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. മേ​സ്തി​രി​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്നു. സ​ര​സ്വ​തി ആ​ണ് മാ​താ​വ്. ഭാ​ര്യ: മ​നു. മ​ക്ക​ൾ: സ​മ​ന്യ സ​ന്തോ​ഷ്‌, സാം ​സ​ന്തോ​ഷ്‌ .