തെ​ങ്ങി​ൻ മു​ക​ളി​ൽ വെ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം; തൊ​ഴി​ലാ​ളി​യെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി
Sunday, July 12, 2020 10:40 PM IST
കൊ​ട്ടാ​ര​ക്ക​ര: തെ​ങ്ങി​ൻ മു​ക​ളി​ൽ വെ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട തൊ​ഴി​ലാ​ളി​യെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി. ‌
പെ​രു​മ്പ ക​മ്പ​റ വീ​ട്ടി​ൽ സു​രേ​ഷി(45) നെ​യാ​ണ് ര​ക്ഷ​പെ​ടു​ത്തി​യ​ത്. ഉ​മ്മ​ന്നൂ​ർ പെ​രു​മ്പ​യി​ൽ അ​രു​ൺ​കോ​ട്ടേ​ജി​ൽ ത​ങ്ക​ച്ച​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​റ​മ്പി​ലെ 60 അ​ടി​യോ​ളം ഉ​യ​ര​മു​ള്ള തെ​ങ്ങി​ൽ സു​രേ​ഷ് ക​യ​റി യ​പ്പോ​ൾ ശാ​രീ​രി​കാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടു. തി​രി​ച്ചി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ടോ​ടെ ആ​യി​രു​ന്നു സം​ഭ​വം. കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന ലാ​ഡ​റി​ന്‍റേ​യും റോ​പ്പി​ന്‍റേ​യും സ​ഹാ​യ​ത്താ​ൽ ഇ​ദ്ദേ​ഹ​ത്തെ താ​ഴെ​യെ​ത്തി​ച്ചു.
ഫ​യ​ർ ആ​ന്‍റ് റ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ ഡി.​സ​മീ​ർ, പി . ​പ്ര​വീ​ൺ, ഹോം ​ഗാ​ർ​ഡ് അ​ജി​ത് എ​ന്നി​വ​ർ തെ​ങ്ങി​ന്‍റെ മു​ക​ളി​ൽ ക​യ​റി റോ​പ് ഉ​പ​യോ​ഗി​ച്ച് ചെ​യ​ർ നോ​ട്ടി​ൽ ക​യ​റ്റി താ​ഴെ എ​ത്തി​ച്ചു.
തെ​ങ്ങി​ന് ഉ​യ​ര​ക്കൂ​ടു​ത​ലു​ള്ള​തി​നാ​ലും തെ​ങ്ങി​ൽ ക​യ​റി​യ ആ​ൾ ക്ഷീ​ണി​ത​നാ​യി​രു​ന്ന​തി​നാ​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​ര​വും സാ​ഹ​സി​ക​വു​മാ​യി​രു​ന്നു. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി ​പി. സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ആ​ന്‍റ് റ​സ്ക്യൂ ഓ​ഫി​സ​ർ എ​സ് .ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, ഓ​ഫീ​സ​ർ​മാ​രാ​യ ഷി​ബു വി ​നാ​യ​ർ, ആ​ർ.​രാ​ജീ​വ് എ​ന്നി​വ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.