ന​ഗ​ര​സ​ഭാ പ്ര​ദേ​ശം അ​ട​ച്ചി​ട​ല്‍ വേ​ണ്ടി​വ​ന്ന​ത് മൂ​ന്നു ത​വ​ണ
Sunday, July 12, 2020 10:39 PM IST
പു​ന​ലൂ​ര്‍ : ഉ​റ​വി​ട​മ​റി​യാ​ത്ത കോ​വി​ഡ്-19 ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ര​ണ്ടാ​ഴ്ച​യാ​യി അ​ട​ച്ചി​ട്ടി​രു​ന്ന പു​ന​ലൂ​ര്‍ പ​ട്ട​ണം സാ​ധാ​ര​ണ നി​ല​യി​ലേ​യ്ക്ക്. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​ര്‍​ന്ന ര​ണ്ടു​പേ​ര്‍​ക്കും പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യ​തോ​ടെ വ്യാ​ഴാ​ഴ്ച പു​ന​ലൂ​ര്‍ തു​റ​ന്നു. ക​ട​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങി​യ​തോ​ടെ പ​ട്ട​ണം സാ​ധാ​ര​ണ നി​ല​യി​ലേ​യ്ക്ക് മ​ട​ങ്ങു​ക​യാ​ണ്. കോ​വി​ഡ് ബാ​ധ​യെ​ത്തു​ട​ര്‍​ന്ന് മൂ​ന്നു ത​വ​ണ അ​ട​ച്ചി​ട​ല്‍ വേ​ണ്ടി​വ​ന്ന ന​ഗ​ര​സ​ഭ​യാ​ണ് പു​ന​ലൂ​ര്‍.
ഈ ​വ​ര്‍​ഷം ആ​ദ്യം രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം ആ​രം​ഭി​ച്ച സ​മ​യം ത​ന്നെ പു​ന​ലൂ​ര്‍ രോ​ഗ​ഭീ​ഷ​ണി​യി​ലാ​യി​രു​ന്നു. ഇ​റ്റ​ലി​യി​ല്‍ നി​ന്നും കോ​ന്നി​യി​ലെ​ത്തി​യ കു​ടും​ബം പു​ന​ലൂ​രി​ലെ ബ​ന്ധു​വീ​ടും പ​ട്ട​ണ​ത്തി​ലെ ബേ​ക്ക​റി​യും സ​ന്ദ​ര്‍​ശി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​വി​ടെ ജ​നം ആ​ശ​ങ്ക​യി​ലാ​യി.
എ​ന്നാ​ല്‍ ഇ​വ​രി​ല്‍ നി​ന്നും പു​ന​ലൂ​രി​ലെ ആ​ര്‍​ക്കും രോ​ഗം പ​ക​ര്‍​ന്നി​ല്ല. പ​ക്ഷേ ഏ​റെ​ക്ക​ഴി​യും മു​ന്‍​പ് വാ​ള​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​മാ​ര്‍​ക്ക് രോ​ഗം പി​ടി​പെ​ട്ടു. മും​ബൈ​യി​ല്‍ നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ​വ​രാ​യി​രു​ന്നു ഇ​വ​ര്‍. തു​ട​ര്‍​ന്ന് ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന കാ​ര​യ്ക്കാ​ട് വാ​ര്‍​ഡ് ഒ​ന്ന​ര​മാ​സ​ത്തോ​ളം അ​ട​ച്ചി​ട്ടു.
പി​ന്നീ​ട് ക​ല്ലാ​ര്‍ വാ​ര്‍​ഡി​ലെ ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​ക്കും ഭ​ര്‍​ത്താ​വി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് വാ​ര്‍​ഡ് അ​ടി​ച്ചു. ഈ ​വാ​ര്‍​ഡി​ലെ അ​ട​ച്ചി​ട​ല്‍ തു​ട​രു​മ്പോ​ള്‍​ത്ത​ന്നെ ര​ണ്ടാ​ഴ്ച മു​ന്‍​പ് പ​ട്ട​ണ​ത്തി​ലെ വ്യാ​പാ​രി​ക്ക് രോ​ഗം ബാ​ധി​ച്ചു. പാ​ന്‍​മ​സാ​ല വി​റ്റ​തി​ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു​ദി​വ​സ​ത്തി​ന് ശേ​ഷം ഇ​യാ​ളു​ടെ മ​ക​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ​യി​ല്‍ മൂ​ന്നാ​മ​ത്തെ അ​ട​ച്ചി​ട​ല്‍ വേ​ണ്ടി വ​ന്ന​ത്. പ​ട്ട​ണം ഉ​ള്‍​പ്പ​ടെ അ​ഞ്ചു​വാ​ര്‍​ഡു​ക​ളാ​ണ് അ​ട​ച്ച​ത്. അ​ച്ഛ​നും മ​ക​നും രോ​ഗം ബാ​ധി​ച്ച​ത് എ​വി​ടെ​നി​ന്നാ​ണെ​ന്ന് ക​ണ്ടെ​ത്താ​ന്‍ ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല.
പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​രു​വ​രും രോ​ഗ​മു​ക്തി നേ​ടി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ വീ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് അ​ട​ച്ചി​ട​ല്‍ അ​വ​സാ​നി​പ്പി​ച്ച​ത്. പോ​ലീ​സു​കാ​ര്‍ ഉ​ള്‍​പ്പ​ടെ ഇ​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​മു​ള്ള 350-ഓ​ളം പേ​രു​ടെ സ്ര​വം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ആ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ല്ല.