കൊട്ടാരക്കരയിൽ ലൈം​ഗി​ക അ​തി​ക്ര​മം: പ്ര​തി പി​ടി​യി​ൽ
Sunday, July 12, 2020 12:35 AM IST
കൊ​ട്ടാ​ര​ക്ക​ര : കാ​ടാം​കു​ളം സ്വ​ദേ​ശി​നി​യാ​യ 45 വ​യ​സു​കാ​രി​യാ​യ വീ​ട്ട​മ്മ​ക്കും പ​തി​നാ​റും പ​തി​മൂ​ന്നും വ​യ​സു​മു​ള്ള പെ​ൺ​കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ ലൈം​ഗി​ക ചേ​ഷ്ടക​ൾ കാ​ണി​ക്കു​ക​യും ലൈം​ഗി​ക ബ​ന്ധ​ത്തി​ന് ക്ഷ​ണി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി​യായ റി​ട്ട​യേ​ർ​ഡ് ബ്ളോ​ക്ക് ഓ​ഫീ​സ​ർ പി‌ടിയിൽ.

59കാരനാണ് പോ​ലീ​സ് പി​ടി​യി​ലാ​യത്. ഇ​യാ​ൾ​ക്കെ​തി​രെ സ​മാ​ന സ്വ​ഭാ​വ​മു​ള്ള മൂ​ന്ന് കേ​സു​ക​ൾ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലുണ്ട്. പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജോ​സ​ഫ് ലി​യോ​ൺ, എ​സ്ഐ രാ​ജീ​വ്, അ​രു​ൺ കു​മാ​ർ, അ​ജ​യ​ൻ, എഎ​സ്ഐ. ​ഓ​മ​ന​ക്കു​ട്ട​ൻ, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.