മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്കണമെന്ന് കെഎ​ൽസിഎ
Sunday, July 12, 2020 12:35 AM IST
കൊ​ല്ലം: തീ​ര​ത്തെ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ വി​വി​ധ​കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് പീ​ഡി​പ്പി​ക്കു​ന്ന അ​ധി​കാ​രി​ക​ളു​ടെ ന​ട​പ​ടി​ക​ളി​ൽ കൊ​ല്ലം രൂ​പ​താ ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോസി​യേ​ഷ​ൻ പ്രതിഷേധിച്ചു.

ലോ​ക്ക്ഡൗ​ൺ ലം​ഘ​ന​മെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് വാ​ടി​യി​ൽ പോ​ലീ​സ് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ അ​കാ​ര​ണ​മാ​യി ക്രൂ​രമ​ർ​ദന​ത്തി​ന് ഇ​ര​യാ​ക്കി​യ​തും, ഇ​ല്ലാ​ത്ത മ​ത്സ്യ​ബ​ന്ധ​ന നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചു എ​ന്ന പേ​രി​ൽ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു മേ​ൽ ക​ള്ള​ക്കേ​സെ​ടു​ക്കു​ന്ന​തി​ന് ഫി​ഷ​റീ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ക്കു​ന്ന​തും പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെന്ന് ഭാരവാഹികൾ പറഞ്ഞു. ഇ​ത്ത​രം ന​ട​പ​ട​കി​ൾ ആ​വ​ർ​ത്തി​ക്കു​ന്ന പ​ക്ഷം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ളി​ലേ​യ്ക്ക് നീ​ങ്ങു​ന്ന​തി​നും പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​ന്ന​തി​നും സ​മു​ദാ​യം ത​യാ​റാ​കും.

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ മ​റ​വി​ൽ ന​ട​ക്കു​ന്ന ഇ​ത്ത​രം ഹീ​ന ന​ട​പ​ടി​ക​ളി​ൽ നി​ന്നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്ധ്യോ​ഗ​സ്ഥ​രും പോ​ലീ​സും പി​ൻ​മാ​റ​ണ​മെ​ന്ന് കെഎ​ൽസിഎ ആ​വ​ശ്യ​പ്പെ​ട്ടു. രൂ​പ​താ പ്ര​സി​ഡ​ന്‍റ് അ​നി​ൽ ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ രൂ​പ​താ ഭാ​ര​വാ​ഹി​ക​ളാ​യ ഫാ. ​ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, ല​സ്റ്റ​ർ കാ​ർ​ഡോ​സ്, തോ​മ​സ് ആ​ന്‍റ​ണി, അ​ജു ബി ​ദാ​സ്, വി​ൻ​സി ബൈ​ജു, ജാ​ക്സ​ൺ ഫ്രാ​ൻ​സി​സ്, പ്ര​സാ​ദ് ആന്‍റണി, റോ​ണാ റി​ബേ​റോ, ജോ​യി ഫ്രാ​ൻ​സി​സ്, എ​ഡി​സ​ൺ, എ​ഡ്വേ​ർ​ഡ് ജെ, ​ല​റ്റീ​ഷ്യാ, എ​ന്നി​വ​ർ പ്രസംഗി​ച്ചു