കെ ​എം എം ​എ​ൽ തൊഴിലാളികളുടെ ഫലം നെഗറ്റീവ്
Sunday, July 12, 2020 12:34 AM IST
ച​വ​റ: ച​വ​റ കെ ​എം എം ​എ​ൽ ക​രാ​ർ തൊ​ഴി​ലാ​ളി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​യാ​ൾ ജോ​ലി ചെ​യ്ത സെ​ക്ഷ​നി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​യി. ച​വ​റ പു​തു​ക്കാ​ട് സ്വ​ദേ​ശി​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ൾ​ക്ക് ആ​ഞ്ഞി​ലി​മൂ​ട്ടി​ലെ ഭാ​ര്യ പി​താ​വാ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​യി​ൽ നി​ന്നും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ പി ​പി പി ​സെ​ക്ഷ​നി​ലെ​യും ഇ​വി​ടെ എ​ത്തി​യി​ട്ടു​ള്ള മ​റ്റ് സെ​ക്ഷ​നി​ലേ​യും തൊ​ഴി​ലാ​ളി​ക​ളാ​യ133 പേ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ക്കു​ക​യും ഫ​ലം നെ​ഗ​റ്റീ​വാ​യ​തോ​ടെ​യും ക​മ്പ​നി അ​ധി​കൃ​ത​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടേ​യും ആ​ശ​ങ്ക​യ​ക​ന്നു.