ഐ​സ​ക്ക് ​എ​സ്.​തോ​മ​സ് യു​ആ​ർ​ഐ ലോ​ക കൗ​ൺ​സി​ൽ ട്ര​സ്റ്റി
Sunday, July 12, 2020 12:34 AM IST
കൊ​ട്ടാ​ര​ക്ക​ര : ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ ആ​രം​ഭി​ച്ച മ​ത​ങ്ങ​ളു​ടെ ആ​ഗോ​ള ഐ​ക്യ​വേ​ദി​യാ​യ യു​ണൈ​റ്റ​ഡ് റി​ലീ​ജി​യ​ൻ​സ് ഇ​നി​ഷ്യേ​റ്റി​വി​ന്‍റെ (യു​ആ​ർ​ഐ) ലോ​ക കൗ​ൺ​സി​ൽ ട്ര​സ്റ്റി​യാ​യി ഐ​സ​ക്ക് എ​സ്. തോ​മ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

110 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ ഓ​ൺ​ലൈ​ൻ വോ​ട്ടിം​ഗി​ലൂ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തി​യ​ത്. യു​ആ​ർ​ഐ ഗ​വേ​ർ​ണി​ങ് ബോ​ർ​ഡി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ്യ​ക്തി ആ​ണ് 23 കാ​ര​നാ​യ ഐ​സ​ക്ക്. അ​മേ​രി​ക്ക​യി​ലെ സാ​ൻ ഫ്രാ​ൻസി​സ്കോ ആ​സ്ഥാ​ന​മാ​യ സം​ഘ​ട​ന​യു​ടെ യൂ​ത്ത് അം​ബാ​സി​ഡ​റാ​യി പ്ര​വ​ർ​ത്തി​ക്ക​വെ​യാ​ണ് മ​ൾ​ട്ടി റീ​ജി​യ​ൻ പ്ര​തി​നി​ധി​യാ​യി നാ​ലു വ​ർ​ഷ​ത്തേ​ക്കു​ള്ള നി​യ​മ​നം. ദോ​ഹ​യി​ൽ നെ​റ്റ് വ​ർ​ക്ക് എ​ഞ്ചി​നീ​യ​റാ​ണ്. തൃ​ക്ക​ണ്ണ​മം​ഗ​ൽ ആ​ന​ന്ദ ഭ​വ​നി​ൽ ഷി​ബു തോ​മ​സി​ന്‍റേ​യും സി​സി ഡാ​നി​യേ​ലി​ന്‍റേ​യും മ​ക​നാ​ണ്.