അ​തീ​വ ജാ​ഗ്ര​ത​യി​ൽ ശാ​സ്താം​കോ​ട്ട; പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘം എ​ത്തി
Friday, July 10, 2020 11:18 PM IST
ശാ​സ്താം​കോ​ട്ട: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള മ​ത്സ്യ​വ്യാ​പാ​രി​യു​ടെ പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള നാ​ല് പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ ശാ​സ്താം​കോ​ട്ട​യും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും സ​മൂ​ഹ​വ്യാ​പ​ന ഭീ​തി​യി​ലാ​യി.
മ​ത്സ്യ​വ്യാ​പാ​രി​യു​ടെ സ​ഞ്ചാ​ര​പ​ഥം വ​ള​രെ വ്യാ​പ​ക​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മു​ന്നൂ​റോ​ളം പേ​ർ ആ​ന്‍റി ബോ​ഡി പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തി. കോ​വി​ഡ് 19 സാ​മൂ​ഹ വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘം പ​ഠ​നം ന​ട​ത്താ​നാ​യി ശാ​സ്താം​കോ​ട്ട​യി​ലെ​ത്തി.
ഡോ. ​വി​ൻ​സി​യും ഡോ. ​പ്ര​തി​ഭ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘ​മാ​ണ് സ്ഥി​തി​ഗ​തി വി​ല​യി​രു​ത്താ​ൻ എ​ത്തി​യ​ത്. ഇ​വ​ർ ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ചു. കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു.​മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ റൂ​ട്ട് മാ​പ്പ് ത​യ്യാ​റാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.
ക​ണ്ട​യ്ൻ​മെ​ന്‍റ് സോ​ണു​ക​യാ​യി പ്ര​ഖ്യാ​പി​ച്ച ശാ​സ്താം​കോ​ട്ട​യും മൈ​നാ​ഗ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ​യും ശൂ​ര​നാ​ട് തെ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും വാ​ർ​ഡു​ക​ൾ അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​യ​ന്ത്ര​ണം കൂ​ടു​ത​ൽ ഏ​ർ​പ്പെ​ടു​ത്തി. ഇ​വി​ട​ത്തെ ഇ​ട​റോ​ഡു​ക​ൾ പൂ​ർ​ണ​മാ​യി പോ​ലീ​സ് അ​ട​ച്ചു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ക്കി. കൂ​ടാ​തെ പ്ര​ദേ​ശ​ങ്ങ​ളി​ലെ മു​ഴു​വ​ൻ ക​ളി സ്ഥ​ല​ങ്ങ​ളി​ലെ​യും പ്ര​വേ​ശ​നം നി​രോ​ധി​ച്ചു.