നി​യ​ന്ത്ര​ണ മേ​ഖ​ല​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന വേ​ലി ക​ത്തി​ച്ചു
Thursday, July 9, 2020 10:28 PM IST
പ​ന്മ​ന: കോ​വി​ഡ് വ്യാ​പ​ന​ത്തെ ത​ട​യാ​ൻ നി​യ​ന്ത്ര​ണ മേ​ഖ​ല​യാ​ക്കി​യ പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​തം ത​ട​ഞ്ഞ് പോ​ലീ​സ് സ്ഥാ​പി​ച്ചി​രു​ന്ന താ​ല്കാ​ലി​ക വേ​ലി സാ​മൂ​ഹ്യ വി​രു​ദ്ധ​ർ തീ​വെ​ച്ച് ന​ശി​പ്പി​ച്ചു. പ​ന്മ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ചോ​ല വാ​ർ​ഡി​ൽ പ​രി​ച്ചേ​രി​ൽ ഭാ​ഗ​ത്താ​ണ് ഗ​താ​ഗ​തം ത​ട​ഞ്ഞ് വേ​ലി സ്ഥാ​പി​ച്ച​ത്. വേ​ലി ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് ന​ശി​പ്പി​ച്ച​തെ​ന്ന് ക​രു​തു​ന്നു.
വാ​ർ​ഡ് നി​വാ​സി​യാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് ഇ​വി​ടെ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ പ​ല​രും നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് യ​ഥേ​ഷ്ടം സ​ഞ്ച​രി​ക്കു​ന്ന സ്ഥി​തി​യാ​ണ്. വി​വ​ര​മ​റി​ഞ്ഞ് ച​വ​റ എ​സ്ഐ ഷെ​ഫീ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലി​സ് സ്ഥ​ല​ത്തെ​ത്തി. ന​ശി​പ്പി​ച്ച വേ​ലി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പു​ന​സ്ഥാ​പി​ച്ചു. പ്ര​ദേ​ശ​ത്തെ സു​ര​ക്ഷാ കാ​മ​റ​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും നി​യ​ന്ത്ര​ണം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് പോലീ​സ് അ​റി​യി​ച്ചു.