മൺട്രോതുരുത്തിൽ ഡി​ജി​റ്റ​ൽ സ​ർ​വേ​യ്ക്ക് തു​ട​ക്കം
Thursday, July 9, 2020 10:27 PM IST
കു​ണ്ട​റ: മ​ൺ​ട്രോ​തു​രു​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഡി​ജി​റ്റ​ൽ സ​ർ​വേ​യ്ക്ക് തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ല​ഭ്യ​മാ​കു​ന്ന എ​ല്ലാ വി​വ​ര​ങ്ങ​ളും ക്രോ​ഡീ​ക​രി​ത്ത് കൃ​ത​ത​യോ​ടെ ഉ​പ​യോ​ഗി​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യാ​ണ് ല​ക്ഷ്യം.
കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​യു​ള്ള ഊ​രാ​ളു​ങ്ക​ൽ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യാ​ണ് ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചും നേ​രി​ട്ടും വി​വ​ര​ശേ​ഖ​ര​ണം ന‌​ട​ത്തി ഡി​ജി​റ്റ​ൽ ഡേ​റ്റാ ബാ​ങ്ക് രൂ​പീ​ക​രി​ക്കു​ന്ന​ത്. റോ​ഡു​ക​ൾ, ക​ലു​ങ്കു​ക​ൾ, പാ​ല​ങ്ങ​ൾ, തോ​ടു​ക​ൾ, ആ​റ്, കാ​യ​ൽ ഇ​വ​യു​ടെ ഉ​ൾ​പ്പെ​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ലൂ​ടെ പ്ര​ള​യ​മോ, മ​റ്റ് ദു​ര​ന്ത​ങ്ങ​ളോ ഉ​ണ്ടാ​യാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കും. കൈ​യേ​റ്റ​ങ്ങ​ൾ ക​ണ്ടെ​ത്താ​നും ത​ട​യാ​നും ക​ഴി​യും.
തെ​രു​വ് വി​ള​ക്കു​ക​ൾ, പൊ​തു​ടാ​പ്പു​ക​ൾ, ക​ണ്ട​ൽ​കാ​ട‌ു​ക​ൾ, ടൂ​റി​സം സാ​ധ്യ​ത, പൊ​തു കെ‌​ട്ടി​ട​ങ്ങ​ൾ, ക‌​ട​ക​ൾ, ബ​സ് സ്റ്റാ​ന്‍റു​ക​ൾ, ടൂ​റി​സം സ​ർ​ക്യൂ​ട്ട് തു​ട​ങ്ങി​യ എ​ല്ലാ വി​വ​ര​ങ്ങ​ളും ഡി​ജി​റ്റ​ൽ ഇ​മേ​ജ് സ​ഹി​ത​മാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. ഡ്രോ​ൺ മാ​പ്പിം​ഗി​ന്‍റെ സ്വി​ച്ച് ഓ​ൺ ക​ർ​മം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നു ക​രു​ണാ​ക​ര​ൻ നി​ർ​വ​ഹി​ച്ചു.