പെ​രു​മ​ൺ ദു​ര​ന്ത​ വാ​ർ​ഷി​കം ആ​ച​രി​ച്ചു
Thursday, July 9, 2020 10:27 PM IST
കൊ​ല്ലം: 105 പേ​രു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ പെ​രു​മ​ൺ ട്രെ​യി​ൻ ദു​ര​ന്ത​ത്തി​ന്‍റെ 32-ാം വാ​ർ​ഷി​കം അ​നു​സ്മ​ര​ണ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ യോ​ഗ​വും ന​ട​ന്നു.

അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ചെ​യ​ർ​മാ​ൻ ഡോ.​കെ.​വി.​ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഡോ. ​രാ​ജ​ശേ​ഖ​ര​ൻ, റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ​ര​വൂ​ർ സ​ജീ​ബ്, കെ.​വി. ജ​യ​കൃ​ഷ്ണ​ൻ, അ​പ്സ​ര ശ​ശി​കു​മാ​ർ, പെ​രു​മ​ൺ ഷാ​ജി, ആ​ർ.​പി. പ​ണി​ക്ക​ർ, പെ​രു​മ​ൺ വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ആ​ധു​നി​ക​വ​ൽ​ക​രി​ക്കാ​ൻ റെ​യി​ൽ​വേ ത​യാ​റാ​ക​ണ​മെ​ന്ന് റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ്റ് പ​ര​വൂ​ർ സ​ജീ​ബ് ആ​വ​ശ്യ​പ്പെ​ട്ടു.