ഓ​ച്ചി​റ​യി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി
Monday, July 6, 2020 10:20 PM IST
കരുനാ​ഗ​പ്പ​ള​ളി: കാ​യം​കു​ള​ത്ത് നി​ര​വ​ധി കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ലാ അ​തി​ർ​ത്തി​യാ​യ ഓ​ച്ചി​റ​യി​ൽ ആ​ർ​ഡി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി.
വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഉ​ള​ള​വ​യും ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് ക​ട​ത്തി​വി​ട്ട​ത്. ആ​ളു​ക​ൾ കൂ​ട്ടം കു​ടു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ഓ​ച്ചി​റ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു.ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും വ്യാ​പാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​യും ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്.
കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത​യോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് ആ​രോ​ഗ്യ​വ​കു​പ്പും ന​ട​ത്തു​ന്ന​ത്. ഓ​ച്ചി​റ സി​എ​ച്ച് സി ​യി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി സ്വാ​ബ് സ്വീ​ക​രി​ക്കു​ന്ന സെ​ന്‍റ​ർ ഇന്നലെ മു​ത​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ക്വാ​റ​ന്‍റൈയി​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​രെ ഉ​ൾ​പ്പെ​ടെ ക​ർ​ശ​ന​മാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ക​രു​നാ​ഗ​പ്പ​ള്ളി പ​ട്ട​ണ​ത്തി​ലും ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട്ടു​ക​ട​ക​ളും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ​യും പൂ​ർ​ണ​മാ​യും ഒ​ഴി​പ്പി​ച്ചു.