സ്വാ​ബ് ക​ള​ക്ഷ​ൻ സെ​ന്‍റർ പ്രവർത്തനം ആ​രം​ഭി​ച്ചു
Monday, July 6, 2020 10:20 PM IST
ക​രു​നാ​ഗ​പ്പ​ള്ളി:​ കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് വേ​ണ്ടി സ​ർ​ക്കാ​ർ നി​ർ​ദേശ പ്ര​കാ​രം സ്വാ​ബ് ക​ള​ക്ഷ​ൻ സാ​ർ​വ​ത്രി​ക​മാ​ക്കു​ന്ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ഴ​വ​യി​ൽ സ്വാ​ബ് ക​ള​ക്ഷ​ൻ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
മൈ​നാ​ഗ​പ്പ​ള്ളി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന മൈ​നാ​ഗ​പ്പ​ള്ളി, തൊ​ടി​യൂ​ർ, ത​ഴ​വ, ആ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്തു​ക​ൾ, ക​രു​നാ​ഗ​പ്പ​ള്ളി മു​ൻ​സി​പ്പാ​ലി​റ്റി എ​ന്നിവ​ിട​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​വാ​സി​ക​ൾ, ഇ​ത​ര സം​സ്ഥാ​ന​ത്തുനി​ന്നും വ​രു​ന്ന​വ​ർ, മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ടു​ന്ന​വ​ർ എ​ന്നി​വ​രു​ടെ സ്വാ​ബ് ക​ള​ക്ഷ​ൻ ചൈ​യ്യു​ന്ന​തി​നു വേ​ണ്ടി​യു​ള്ള കേ​ന്ദ്ര​മാ​ണ് ത​ഴ​വ പ​ഞ്ചാ​യ​ത്തി​ലെ ത​ണ്ണീ​ർ​ക്ക​ര കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ആ​രം​ഭി​ച്ച​ത്.
ഉ​ദ്ഘാ​ട​നം ഗ്രാ​മപ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ​സ് ശ്രീ​ല​ത നി​ർ​വഹി​ച്ചു.​ ആ​രോ​ഗ്യ​സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ആ​നി​പൊ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​ർ. അ​മ്പി​ളി​ക്കു​ട്ട​ൻ, മ​ധു, പാ​വു​മ്പാ​ സു​നി​ൽ, ല​ത, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജാ​സ്മി​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ്ര​ദീ​പ് വാ​രാ​ത്ത്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജ​ന​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.