ഒ​ന്പ​ത് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ള്‍ കൂ​ടി തു​ട​ങ്ങും
Monday, July 6, 2020 10:19 PM IST
കൊല്ലം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ഒ​ന്പ​ത് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ള്‍ കൂ​ടി തു​ട​ങ്ങു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ള്‍ നാ​സ​ര്‍. പ്ര​തി​രോ​ധ ചി​കി​ത്സ സം​വി​ധാ​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ആ​രോ​ഗ്യ വ​കു​പ്പും സം​യു​ക്ത​മാ​യി ചേ​ര്‍​ന്ന് ഒ​ന്പ​ത് കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെന്‍റ് സെ​ന്‍റ​റു​ക​ള്‍ കൂ​ടി തു​ട​ങ്ങു​ന്ന​ത്.
ജി​ല്ല​യി​ല്‍ വാ​ള​കം മേ​ഴ്‌​സി ഹോ​സ്പി​റ്റ​ലാ​ണ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെന്‍റ് സെ​ന്‍ററാ​യി പ്ര​വ​ര്‍​ത്തി​ച്ച് വ​രു​ന്ന​ത്. ഇ​ത് കൂ​ടാ​തെ​യാ​ണ് ഒ​ന്പ​ത് എ​ണ്ണം കൂ​ടി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കാ​ന്‍ ജി​ല്ലാ കള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ച​ത്.
ട്രാ​വ​ന്‍​കൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് (​മെ​ഡി​സി​റ്റി), മീ​യ​ണ്ണൂ​ര്‍ അ​സീ​സി​യ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ്(​ന​ഴ്‌​സിം​ഗ് സ്‌​കൂ​ള്‍ ഹോ​സ്റ്റ​ല്‍), നെ​ടു​മ്പ​ന സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രം (​പ​ഴ​യ ടി ​ബി ഹോ​സ്പി​റ്റ​ല്‍), പ​ത്ത​നാ​പു​രം (​വി​ള​ക്കു​ടി) ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ഹോ​സ്പി​റ്റ​ല്‍, ആ​ശ്രാ​മം ന്യൂ ​ഹോ​ക്കി സ്റ്റേ​ഡി​യം, പൊ​തു​മ​രാ​മ​ത്ത് വ​ര്‍​ക്കിം​ഗ് വി​മ​ന്‍​സ് ഹോ​സ്റ്റ​ല്‍, നാ​യേ​ഴ്‌​സ് ഹോ​സ്പി​റ്റ​ല്‍ (​പ്ര​ത്യേ​ക ബ്ലോ​ക്ക്), ബി​ഷ​പ്പ് ബെ​ന്‍​സി​ഗ​ര്‍ ഹോ​സ്പി​റ്റ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെന്‍റ് സെ​ന്‍റ​റു​ക​ള്‍ ആ​രം​ഭി​ക്കു​ക. ഇ​തി​ല്‍ ട്രാ​വ​ന്‍​കൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ്, അ​സീ​സി​യ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ്, നെ​ടു​മ്പ​ന സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്രം, ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ഹോ​സ്പി​റ്റ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 15ന​കം കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​കും.
ചി​കി​ത്സാകേ​ന്ദ്ര​ങ്ങ​ള്‍ ത​യാ​റാ​ക്കു​ന്ന​തി​ന് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ എം ​എ റ​ഹിം(​ഡെ​പ്യൂ​ട്ടി ക​ല​ക​ട​ര്‍), ഡോ ​സി ആ​ര്‍ ജ​യ​ശ​ങ്ക​ര്‍(​ഡെ​പ്യൂ​ട്ടി ഡി​എംഒ) ​എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
വി​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തു​ന്ന​വ​രി​ല്‍ വീ​ടു​ക​ളി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യാ​ന്‍ സൗ​ക​ര്യം ഇ​ല്ലാ​ത്ത​വ​ര്‍​ക്കും സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കും സൗ​ജ​ന്യ ക്വാ​റ​ന്‍റൈ​​ന്‍ ഒ​രു​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഓ​രോ പ​ഞ്ചാ​യ​ത്തി​ലും 50 വീ​ത​വും, മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ 200 വീ​ത​വും, കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 500 ഉം ​കി​ട​ക്ക​ക​ളു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍ ത​യ്യാ​റാ​ക്കു​ന്ന​തി​നും സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.
കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ​യും സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​ന്‍ റ​വ​ന്യൂ, ആ​രോ​ഗ്യം, പോ​ലീ​സ് വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ങ്ങ​ള്‍ ആ​ഴ്ച​യി​ല്‍ ഒ​രി​ക്ക​ല്‍ വി​ളി​ച്ചു ചേ​ര്‍​ക്ക​ണം. പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ എ​സ്ഐ ​റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും വി​ല്ലേ​ജ് ഓ​ഫീ​സ​റും, പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റും, മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ റാ​ങ്കി​ല്‍ കു​റ​യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രും ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​മാ​രും, താ​ലൂ​ക്കാ​ശു​പ​ത്രി സൂ​പ്ര​ണ്ടും, കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍, ത​ഹ​സി​ല്‍​ദാ​ര്‍, ഡെ​പ്യൂ​ട്ടി ഡി ​എം ഒ ​എ​ന്നി​വ​രു​ടെ നേ​രി​ട്ടു​ള്ള മേ​ല്‍​നോ​ട്ട​ത്തി​ല്‍ ആ​യി​രി​ക്ക​ണം യോ​ഗം വി​ളി​ച്ചു ചേ​ര്‍​ക്കേ​ണ്ട​തും സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തേ​ണ്ട​തെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.