ക​രു​ണാ​ക​ര​ന്‍റെ ജ​ന്മ​ദി​നം; നൂ​റ്റി മൂ​ന്ന് വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ട് ലീ​ഡ​ര്‍ സ്റ്റ​ഡീ​സെ​ന്‍റ​ര്‍
Sunday, July 5, 2020 10:51 PM IST
ച​വ​റ: മു​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കെ.​ക​രു​ണാ​ക​ര​ന്‍റെ 103-ാമ​ത് ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 103- വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു. ലീ​ഡ​ര്‍ സ്റ്റ​ഡീ​സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്ത​ക​രാ​ണ് ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ പ്ര​കൃ​തി​ക്ക് കു​ട ഒ​രു​ക്കി ജ​ന്മ​ദി​ന​ത്തി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ഒ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. യു​ഡി​എ​ഫ് ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ ച​വ​റ അ​ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നു മം​ഗ​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മു​ല്ല​ശേ​രി ഗോ​പ​കു​മാ​ര്‍, പ​ന്മ​ന ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കോ​ഞ്ചേ​രി​ല്‍ ഷം​സു​ദീ​ന്‍, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് തു​പ്പാ​ശേ​രി, ബാ​ബു.​ജി.​പ​ട്ട​ത്താ​നം, അ​ജ​യ​ന്‍ ഗാ​ന്ധി​ത്ത​റ, ഷ​ബീ​ര്‍ ഖാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് പ​ന്മ​ന ആ​ശ്ര​മം ഉ​ള്‍​പ്പെ​ടെ​യു​ള​ള സ്ഥ​ല​ങ്ങ​ലി​ല്‍ വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു.