അ​ഴീ​ക്ക​ല്‍ ഹാ​ര്‍​ബ​ര്‍ അ​ട​ച്ചു
Saturday, July 4, 2020 10:51 PM IST
കൊല്ലം: അ​ഴീ​ക്ക​ല്‍ ഹാ​ര്‍​ബ​റി​ല്‍ വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​മാ​യി സ​മ്പ​ര്‍​ക്ക​മു​ള്ള​യാ​ള്‍​ക്ക് (​ആ​റാ​ട്ട്പു​ഴ) ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഹാ​ര്‍​ബ​ര്‍ അ​ട​ച്ച് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ കളക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ ഉ​ത്ത​ര​വാ​യി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള നി​ര​വ​ധി പേ​ര്‍ ഹാ​ര്‍​ബ​റി​ലും കാ​ന്‍റീ​നി​ലും എ​ത്തി​യി​രു​ന്ന​താ​യു​ള്ള റി​പ്പോ​ര്‍​ട്ടി​നെ തു​ട​ര്‍​ന്നാ​ണ് ഹാ​ര്‍​ബ​ര്‍ അ​ട​യ്ക്കു​ന്ന​തെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.