ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ം: രണ്ടുപേർ അറസ്റ്റിൽ
Thursday, July 2, 2020 10:57 PM IST
പ​ത്ത​നാ​പു​രം:​ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ എ​സ് എ​ഫ് സി ​കെ ക്വാ​ര്‍​ട്ടേ​ഴ്സി​ലെ താ​മ​സ​ക്കാ​രാ​യ പൊ​ടി​യ​ന്‍, അ​നീ​ഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
​മാ​നു​ഷി​ക പ​രി​ഗ​ണ​ന ന​ല്‍​കാ​തെ​യു​ള്ള ക്രൂ​ര​ത, ന​ര​ഹ​ത്യ എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.​ ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 19 ആ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ​മാ​ങ്കോ​ട് തൊ​ണ്ടി​യാ​മ​ണ്‍ ച​രു​വി​ള വീ​ട്ടി​ല്‍ പ്ര​ദീ​പാ(40)​ണ് മ​രി​ച്ച​ത്.​
സു​ഹൃ​ത്തു​ക്ക​ള്‍ വി​ളി​ച്ച​തി​നെ തു​ട​ര്‍​ന്ന് 18 ന് രാ​ത്രി പ്ര​ദീ​പ് പു​റ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. പി​റ്റേ ദി​വ​സം പു​ളി​ന്തോ​ട് മേ​ഖ​ല​യി​ല്‍ ബോ​ധ​ര​ഹി​ത​നാ​യി കി​ട​ക്കു​ന്ന പ്ര​ദീ​പി​നെ​യാ​ണ് ക​ണ്ട​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്‌.​
ബ​ന്ധു​ക്ക​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്കും ഉ​ന്ന​ത പലീ​സ് അ​ധി​കൃ​ത​ര്‍​ക്കും ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് കേ​സ് അ​ന്വേ​ഷ​ണം പു​ന​രാ​രം​ഭി​ച്ച​ത്.​ മൂ​ന്ന് ദി​വ​സം പ്ര​തി​ക​ള്‍ പോലീ​സ് ക​സ്‌​റ്റ​ഡി​യി​ലാ​യി​രു​ന്നു.​ പു​ന​ലൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു.