സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ന് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം
Wednesday, July 1, 2020 10:41 PM IST
കൊ​ട്ടാ​ര​ക്ക​ര: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ​യെ​ഴു​തി​ച്ച കി​ഴ​ക്കേ​ത്തെ​രു​വ് സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ഇ​ക്കു​റി​യും തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം.
495 വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ​യ്ക്കി​രു​ത്തി 99 ശ​ത​മാ​നം വി​ജ​യം നേ​ടി​യ ഇ​വി​ടെ 76 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ചു. 56 വി​ദ്യാ​ർ​ഥി​ക​ൾ ഒ​ൻ​പ​ത് എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി. വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ർ​പ്പ​ണ​മ​നോ​ഭാ​വ​വും അ​ധ്യാ​പ​ക​രു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​വു​മാ​ണ് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം സ്കൂ​ളി​ലെ​ത്തി​ച്ച​തെ​ന്ന് പ്രി​ൻ​സി​പ്പാ​ൾ ഫാ.​റോ​യി ജോ​ർ​ജ്, ഹെ​ഡ്മാ​സ്റ്റ​ർ ജോ​ജി ജേ​ക്ക​ബ് എ​ന്നി​വ​ർ പ​റ​ഞ്ഞു.