സെ​ന്‍റ് ഗൊ​രേ​റ്റി സ്കൂ​ൾ, ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളുകൾക്ക് മികച്ച വിജയം
Tuesday, June 30, 2020 10:43 PM IST
പു​ന​ലൂ​ർ: സെ​ന്‍റ് ഗൊ​രേ​റ്റി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നും ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നും നൂ​റു​മേ​നി വി​ജ​യം. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി പ​ട്ടാ​ഴി ഗ​വ. ഹൈ​സ്കൂ​ളി​നും നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടാ​ൻ ക​ഴി​ഞ്ഞു.
കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളെ​ല്ലാം ഇ​ത്ത​വ​ണ ന​ല്ല വി​ജ​യ​മാ​ണ് ക​ര​സ്ഥ​മാ​ക്കി​യ​ത്.

പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്

പു​ന​ലൂ​ർ: വ്യാ​പാ​രി​യ്ക്കും മ​ക​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 150 ഓ​ളം പേ​ർ​ക്ക് നെ​ഗ​റ്റീ​വാ​യി. മ​റ്റാ​ർ​ക്കും ത​ന്നെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. സ​മ്പ​ർ​ക്കം മൂ​ലം മ​റ്റാ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​യ്ക്കാ​ത്ത​ത് താ​ൽ​ക്കാ​ലി​കാ​ശ്വാ​സ​മാ​യി. പോ​ലീ​സു​കാ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​വും നെ​ഗ​റ്റീ​വാ​ണ്.