ആ​ര്‍പി​എ​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ ബ​ന്ധു​ക്ക​ള്‍​ക്ക് ക​ന്പ​നി നി​രീ​ക്ഷ​ണ കേ​ന്ദ്രം ഒ​രു​ക്കു​ന്നി​ല്ല
Monday, June 29, 2020 11:00 PM IST
തെ​ന്മ​ല: ആ​ര്‍ പി ​എ​ല്‍ ക​മ്പ​നി​യു​ടെ ഭാ​ഗ​മാ​യി​യി​ട്ടു​ള്ള​വ​രു​ടെ മ​ക്ക​ളും ബ​ന്ധു​ക്ക​ളും അ​ട​ക്കം അ​ന്യ സം​സ്ഥാ​ന​ത്ത് നി​ന്നും വി​ദേ​ശ​ത്ത് നി​ന്നും എ​ത്തു​ന്ന​വ​ര്‍​ക്ക് നി​രീ​ക്ഷ​ണ കേ​ന്ദ്രം ഒ​രു​ക്കാ​ന്‍ ക​മ്പ​നി ത​യാ​റാ​കു​ന്നി​ല്ല​ന്ന്‍ പ​രാ​തി.

വി​ദേ​ശ​ത്ത് നി​ന്നോ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നോ ഉ​ള്ള​വ​ര്‍ ആ​ര്‍ പി ​എ​ല്‍ തൊ​ഴി​ലാ​ളി ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ എ​ത്തു​മ്പോ​ള്‍ ഇ​വി​ടെ പ​ല​പ്പോ​ഴും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​കാ​റി​ല്ല. ഇ​ത് പ​ല​പ്പോ​ഴും തൊ​ഴി​ലാ​ളി​ക​ള്‍ ത​മ്മി​ല്‍ വ​ലി​യ ത​ര്‍​ക്ക​ങ്ങ​ള്‍​ക്കും വാ​ക്കേ​റ്റ​ങ്ങ​ള്‍​ക്കും കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

തി​ങ്ങി ഞെ​രു​ങ്ങി​യ ല​യ​ങ്ങ​ളി​ല്‍ ശൗ​ചാ​ല​യം അ​ട​ക്കം പു​റ​ത്ത് ആ​യ​തു​കൊ​ണ്ട് ത​ന്നെ പ​ല​പ്പോ​ഴും ല​യ​ങ്ങ​ളി​ല്‍ ഉ​ള്ള​വ​ര്‍ നി​രീ​ക്ഷ​ണ​ത്തി​നാ​യി എ​ത്തു​ന്ന​വ​രെ ത​ട​യു​ക​യാ​ണ്.

ഇ​ത്ത​ര​ത്തി​ല്‍ ത​ര്‍​ക്ക​ങ്ങ​ളോ പ്ര​ശ്ന​ങ്ങ​ളോ ഉ​ണ്ടാ​യാ​ല്‍ ആ​രോ​ഗു​വ​കു​പ്പി​നെ​യോ പോ​ലീ​സി​നെ​യോ അ​റി​യി​ച്ചു ത​ല​യൂ​രു​ക​യാ​ണ് ആ​ര്‍ പി ​എ​ല്‍ മാ​നേ​ജ്മെ​ന്‍റ് ചെ​യ്യു​ന്ന​ത്. അ​തു​മ​ല്ലെ​ങ്കി​ല്‍ ഏ​തെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മ​റ്റും. എ​ന്നാ​ല്‍ ജി​ല്ല​യി​ല്‍ ഇ​പ്പോ​ള്‍ വി​ദേ​ശ​ത്ത് നി​ന്നും സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ന്‍ തോ​തി​ല്‍ കൂ​ടി​യ​തോ​ടെ ഭൂ​രി​ഭാ​ഗം സ​ര്‍​ക്കാ​ര്‍ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളും നി​റ​ഞ്ഞു ക​ഴി​ഞ്ഞു.

പു​തി​യ കെ​ട്ടി​ട​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ ജി​ല്ലാ​ക​ള​ക്ട​ര്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് നി​ര്‍​ദേ​ശ​വും ന​ല്‍​കി​ക​ഴി​ഞ്ഞു. സ​ര്‍​ക്കാ​ര്‍ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ള്‍ നി​റ​ഞ്ഞ​തോ​ടെ ആ​ര്‍ പി ​എ​ല്ലി​ല്‍ നി​ന്നു​മ​ട​ക്കം എ​ത്തു​ന്ന​വ​ര്‍ പെ​യി​ഡ് ക്വാ​റ​ന്‍റൈ​നി​ലേ​ക്ക് മാ​റേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്.

എ​ന്നാ​ല്‍ കു​ള​ത്തു​പ്പു​ഴ അ​ട​ക്കം ആ​ര്‍​പി​എ​ല്‍ എ​സ്റ്റേ​റ്റി​ല്‍ തൊ​ഴി​ലാ​ളി ല​യ​ങ്ങ​ള്‍ കൂ​ടാ​തെ നി​ര​വ​ധി സ്റ്റാ​ഫ് ക്വാ​ര്‍​ട്ടേ​ഴ്സു​ക​ള്‍ ആ​ള്‍ താ​മ​സം ഇ​ല്ലാ​തെ ഒ​ഴി​ഞ്ഞു കി​ട​പ്പു​ണ്ട്. ഒ​പ്പം കൂ​വ​ക്കാ​ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​മ്പ​നി ആ​ശു​പ​ത്രി​യും കോ​വി​ഡ്‌ നി​രീ​ക്ഷ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കാം എ​ന്നി​രി​ക്കെ​യാ​ണ് ആ​ര്‍ പി ​എ​ല്‍ അ​ധി​കൃ​ത​ര്‍ ഇ​വി​ടെ എ​ത്തു​ന്ന​വ​രെ തി​രി​കെ അ​യ​ക്കു​ക​യോ സ​ര്‍​ക്കാ​ര്‍ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ക​യോ ചെ​യ്യു​ന്ന​ത്.

ആ​ര്‍​പി​എ​ല്‍ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ല്‍ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. അ​തേ​സ​മ​യം ആ​ര്‍​പി​എ​ല്‍ ക​മ്പ​നി​യു​മാ​യി നേ​രി​ട്ട് ബ​ന്ധ​മി​ല്ല​ത്ത​വ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​നാ​യി വി​വി​ധ കോ​ള​നി​ക​ളി​ല്‍ എ​ത്തു​ന്ന​തെ​ന്നും ഇ​ത്ത​ര​ക്കാ​ര്‍​ക്ക് നി​രീ​ക്ഷ​ണ സൗ​ക​ര്യം ഒ​രു​ക്കാ​ന്‍ ഹെ​ഡ് ഓ​ഫീ​സി​ല്‍ നി​ന്നു​ള്ള അ​നു​മ​തി ഇ​ല്ലെ​ന്നു​മാ​ണ് ആ​ര്‍ പി ​എ​ല്‍ അ​ധി​കൃ​ത​രു​ടെ വാ​ദം.