പരിക്കേറ്റ് ചി​കി​ത്സ​യി​ലി​രു​ന്ന ബി​എ​സ്എ​ന്‍​എ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​രി​ച്ചു
Monday, June 29, 2020 1:04 AM IST
ച​വ​റ : അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് ചി​കി​ത്സ​യി​ലി​രു​ന്ന ബി​എ​സ്എ​ൻ​എ​ൽ സ​ബ് എ​ന്‍​ജി​നി​യ​ര്‍ മ​രി​ച്ചു. പ​ന്മ​ന വ​ടു​ത​ല ശാ​ര​ദാ മ​ന്ദി​ര​ത്തി​ല്‍ വി.​എ​ന്‍.​അ​നി​ല്‍​കു​മാ​റാ​ണ് (52) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പു​ത്ത​ന്‍​ച​ന്ത​യി​ലു​ള്ള എ​ടി​എ​മ്മി​ല്‍ പോ​യി വീ​ട്ടി​ലേ​ക്ക് സൈ​ക്കി​ളി​ല്‍ വ​രു​ന്ന​തി​നി​ട​യി​ല്‍ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ബൈ​ക്കി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ അ​നി​ല്‍​കു​മാ​റി​നെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ മ​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ക​ല്‍​പ്പ​ന. മ​ക്ക​ള്‍ : ആ​രോ​മ​ല്‍, അ​ഞ്ജ​ന.​ക​രു​നാ​ഗ​പ്പ​ള​ളി ബി​എ​സ്എ​ന്‍​എ​ല്‍ ഓ​ഫീ​സി​ല്‍ ജോ​ലി ചെ​യ്ത് വ​രു​ക​യാ​യി​രു​ന്നു അ​നി​ല്‍​കു​മാ​ര്‍. സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും.