മാ​ർ​ച്ച് ഇ​ന്ന്
Sunday, June 28, 2020 10:38 PM IST
കു​ണ്ട​റ: മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യു​ടെ കേ​ര​ള​പു​ര​ത്തെ വ​സ​തി​യി​ലേ​ക്ക് യു​വ​മോ​ർ​ച്ച ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 11ന് ​ജോ​ബ് മാ​ർ​ച്ച് ന​ട​ത്തും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ഷ്ണു പ​ട്ട​ത്താ​ന​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കേ​ര​ള​പു​രം സ​ത്യ​ൻ സ്മാ​ര​ക ക​ലാ​വേ​ദി​യു​ടെ മു​ന്നി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന മാ​ർ​ച്ച് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി. ​ബി. ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
പി ​എ​സ് സി ​ലി​സ്റ്റു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടു​ക, സ​മ​യ​ബ​ന്ധി​ത​മാ​യി നി​യ​മ​ന​ങ്ങ​ൾ ന‌​ട​ത്തു​ക, പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ നി​ർ​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് മാ​ർ​ച്ചെ​ന്ന് നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വി​ഷ്ണു പ​ട്ട​ത്താ​നം, ധ​നീ​ഷ് പെ​രു​ന്പു​ഴ, സ​ന​ൽ മു​ക​ളു​വി​ള, ജ​മ്മു​ൻ ജ​ഹാ​ൻ​ഗീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ബി​രി​യാ​ണി ച​ല​ഞ്ച്

ശാ​സ്താം​കോട്ട: കോ​ൺ​ഗ്ര​സ് കു​ന്ന​ത്തൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ലി​യേ​റ്റീ​വ് ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ബി​രി​യാ​ണി ച​ല​ഞ്ചി​ന്‍റെ മൈ​നാ​ഗ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​തി​നെ​ട്ടാം വാ​ർ​ഡ് ത​ല ഉ​ദ്ഘാ​ട​നം ഡിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​വി​ മൈ​നാ​ഗ​പ്പ​ള്ളി മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗം ചാ​മ​വി​ള സു​രേ​ഷി​ന് ആ​ദ്യ കൂ​പ്പ​ൺ ന​ൽ​കി നി​ർ​വ​ഹി​ച്ചു.
യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നാ​ദി​ർ​ഷ കാ​രൂ​ർ​ക​ട​വ്, നേ​താ​ക്ക​ളാ​യ അ​നൂ​പ് അ​ര​വി​ന്ദ്, ന​ന്ദു മ​ല്ല​ശേ​രി​ൽ, ജ​ഗ​ത്, നൗ​ഫ​ൽ, ശി​വ​കു​മാ​ർ, അ​മ​ൽ വാ​ക്യ​ത​റ, ജി​ഷ്ണു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.