320 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലേ​ക്ക് അ​യ​ച്ചു
Wednesday, June 3, 2020 10:37 PM IST
പു​ന​ലൂ​ർ: പു​ന​ലൂ​ർ, പ​ത്ത​നാ​പു​രം താ​ലൂ​ക്കു​ക​ളി​ൽ ജോ​ലി ചെ​യ്തു വ​ന്നി​രു​ന്ന അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലെ 320 തൊ​ഴി​ലാ​ളി​ക​ളെ അ​വ​രു​ടെ സ്വ​ന്തം നാ​ട്ടു​ക​ളി​ൽ അ​യ​ച്ചു. ജാ​ർ​ഖ​ണ്ഡി​ലേ​ക്ക് 68 പേ​രെ​യും വെ​സ്റ്റ് ബം​ഗാ​ളി​ലേ​ക്ക് 252 പേ​രെ​യു​മാ​ണ് ഇ​ന്ന​ലെ അ​യ​ച്ച​ത്. പു​ന​ലൂ​ർ ചെ​മ്മ​ന്തൂ​ർ കെ ​കൃ​ഷ്ണ​പി​ള്ള സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ എ​ത്തി​യ 320 തൊ​ഴി​ലാ​ളി​ക​ളു​ടെ യാ​ത്ര, മെ​ഡി​ക്ക​ൽ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം ,ഇ​വ​ർ​ക്ക് മ​റ്റ് അ​സു​ഖ​ങ്ങ​ൾ ഉ​ണ്ടോ എ​ന്ന പ​രി​ശോ​ധ​ന​യും ന​ട​ത്തി 12 കെ ​എ​സ് ആ​ർ ടി ​സി ബ​സു​ക​ളി​ൽ കൊ​ല്ലം റെ​യി​ൽ വേ ​സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു.
ര​ണ്ട് ബാ​ച്ചു​ക​ളാ​യി എ​ത്തി​യ​വ​രി​ൽ ആ​ദ്യ ബാ​ച്ചി​നെ ഉ​ച്ച​യ്ക്ക് 1.30 ന് ​ജാ​ർ​ഖ​ണ്ഡി​ലേ​ക്കു പു​റ​പ്പെ​ട്ട ട്രെ​യി​നി​ൽ യാ​ത്ര​യ​യ​ച്ചു. വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ല്ല​ത്തെ​ത്തി​യ ര​ണ്ടാ​മ​ത്തെ ബാ​ച്ചി​നെ വെ​സ്റ്റ് ബം​ഗാ​ളി​ലേ​ക്കു പു​റ​പ്പെ​ട്ട ട്രെ​യി​നി​ൽ ക​യ​റ്റി വി​ട്ടു.
പു​ന​ലൂ​ർ സി ​ഐ ബി​നു​വ​ർ​ഗീ​സ്, അ​സി. ലേ​ബ​ർ ഓ​ഫീ​സ​ർ മി​നി​മോ​ൾ, താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ ശേ​ഷം ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​വും മാ​സ്ക്, സാ​നി​റ്റൈ​സ​ർ തു​ട​ങ്ങി​യ​വ​യും ന​ൽ​കി​യാ​ണ് ജ​ന്മ​നാ​ട്ടി​ലേ​ക്ക് അ​യ​ച്ച​ത്.