സ​ഹ​പാ​ഠി​ക്ക് സ്നേ​ഹ ത​ണ​ലൊ​രു​ക്കി സെ​ന്‍റ് ജോ​ൺ​സ് കോ​ളേ​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്
Wednesday, June 3, 2020 10:37 PM IST
അ​ഞ്ച​ൽ: ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് സെ​ന്‍റ്ജോ​ൺ​സ് കോ​ളേ​ജി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ സ​ഹ​പാ​ഠി​ക്ക് അ​ഞ്ചുല​ക്ഷം രൂ​പ മു​ട​ക്കി വീ​ട് നി​ർ​മി​ച്ചു ന​ൽ​കി മാ​തൃ​ക​യാ​യി.
അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക ളും ​ചേ​ർ​ന്ന് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി​യ​പ്പോ​ൾ കോ​ളേ​ജ് മാ​നേ​ജ​ർ ക​ർ​ദി നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വാ ഒ​രു ല​ക്ഷം രൂ​പ ന​ൽ​കി സ​ഹാ​യി​ച്ചു. പ​ണി പൂ​ർ​ത്തി​യാ​ക്കി​യ പു​തി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം പ്രി​ൻ​സി​പ്പ​ൽ റ​വ.​ഫാ. ജോ​ൺ​സ​ൺ പു​തു​വേ​ലി​ൽ നി​ർ​വ​ഹി​ച്ചു.

നി​ർ​മാ​ണ​ത്തി​ന് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ഷി​ജോ വി.​വ​ർ​ഗീ​സ്, അ​നു വ​ർ​ഗീ​സ് വോ​ള​ണ്ടി​യ​ർ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഭി​ഷേ​ക്, ആ​ൻ​സി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.