മ​ദ്യ​ദു​ര​ന്ത​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വാ​ദി സ​ർ​ക്കാ​രെന്ന് കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി
Tuesday, June 2, 2020 10:29 PM IST
കൊ​ല്ലം: മ​ദ്യ​ല​ഹ​രി​യി​ൽ ന​ട​ക്കു​ന്ന കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കും അ​ക്ര​മ​ങ്ങ​ൾ​ക്കും നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കും ഉ​ത്ത​ര​വാ​ദി സ​ർ​ക്കാ​ർ മാ​ത്ര​മാ​ണെ​ന്ന് കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി കൊ​ല്ലം രൂ​പ​താ ക​മ്മി​റ്റി ആ​രോ​പി​ച്ചു. ഒ​റ്റ ആ​പ്പി​ലൂ​ടെ കേ​ര​ള​ത്തി​ൽ മ​ദ്യ​പ്ര​ള​യം സൃ​ഷ്ടി​ച്ച സ​ർ​ക്കാ​രി​ന് ഈ ​ദു​ര​ന്ത​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​കി​ല്ല.
ലോ​ക്ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കി​യ മ​ദ്യ​നി​യ​ന്ത്ര​ണം മൂ​ലം ജ​ന​ങ്ങ​ൾ​ക്കും പൊ​തു​സ​മൂ​ഹ​ത്തി​നും ഉ​ണ്ടാ​യ ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ സ​ർ​ക്കാ​ർ ബോ​ധ​പൂ​ർ​വം അ​വ​ഗ​ണി​ച്ചു. മ​ദ്യ​നി​യ​ന്ത്ര​ണം തു‌​ട​ര​ണ​മെ​ന്നും മ​റി​ച്ചാ​യാ​ൽ ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​മെ​ന്നും മ​ദ്യ​വി​രു​ദ്ധ പ്ര​സ്ഥാ​ന​ങ്ങ​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​താ​ണ്. ഇ​തെ​ല്ലാം അ​വ​ഗ​ണി​ച്ച് മ​ദ്യ​മു​ത​ലാ​ളി​ത്വം പു​ന​സ്ഥാ​പി​ക്കാ​നു​ള്ള ഗൂ​ഡാ​ലോ​ച​ന​യാ​ണ് മ​ദ്യ​വി​ല്പ​ന ആ​രം​ഭി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് പി​ന്നി​ൽ.
ഈ ​ജ​ന​വി​രു​ദ്ധ തീ​രു​മാ​ന​ത്തി​ന്‍റെ ഇ​ര​ക​ളാ​യി ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്ക​ണം. ജ​ന​ങ്ങ​ളെ മ​ദ്യാ​സ​ക്ത രോ​ഗി​ക​ൾ ആ​ക്കി​യ​തി​ന്‍റെ പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്വം മാ​റി മാ​റി ഭ​രി​ച്ച സ​ർ​ക്കാ​രു​ക​ൾ​ക്കാ​ണ്. ഈ ​രോ​ഗി​ക​ൾ​ക്ക് വീ​ണ്ടും മ​ദ്യം കൊ​ടു​ത്ത് ന​ശി​പ്പി​ക്കു​ക​യ​ല്ല മ​റി​ച്ച് അ​വ​ർ​ക്ക് സ​മ​ഗ്ര ചി​കി​ത്സ ന​ൽ​കി ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ഒ​രു ജ​ന​പ​ക്ഷ ഭ​ര​ണ​കൂ​ടം ചെ​യ്യേ​ണ്ട​ത്. മ​ദ്യ​ശാ​ല​ക​ൾ അ​ടി​യ​ന്തി​ര​മാ​യി അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ സ​മി​തി ഡ​യ​റ​ക്ട​ർ ഫാ. ​ടി.​ജെ. ആ​ന്‍റ​ണി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി, രൂ​പ​താ പ്ര​സി​ഡ​ന്‍റ് തോ​പ്പി​ൽ ജി. ​വി​ൻ​സെ​ന്‍റ്, പ്രോ​ഗ്രാം സെ​ക്ര​ട്ട​റി എ. ​ജെ. ഡി​ക്രൂ​സ്, രൂ​പ​താ സെ​ക്ര​ട്ട​റി കെ. ​ജെ. തോ​മ​സ്, എം.​എ​ഫ്. ബ​ർ​ഗ്ലി​ൻ, ഇ​ഗ്നേ​ഷ്യ​സ് സെ​റാ​ഫീ​ൻ, ബി​നു മു​താ​ക്ക​ര, എ​സ്. സ്റ്റീ​ഫ​ൻ, ആ​ന്‍റ​ണി ലി​യോ​ൺ, പി. ​സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.