ക​ട​യ്ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി ഭാ​ഗീ​ക​മാ​യി അ​ട​ച്ചു
Monday, June 1, 2020 10:10 PM IST
ക​ട​യ്ക്ക​ല്‍ : സ്റ്റാ​ഫ് നേ​ഴ്സി​നേ​യും ലാ​ബ് ടെ​ക്നീ​നി​ഷ്യ​നേ​യും കോ​വി​ഡ് 19 ല​ക്ഷ​ണ​ങ്ങ​ളോ​ടെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍​ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​തോ​ടെ ക​ട​യ്ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി ഭാ​ഗീ​ക​മാ​യി അ​ട​ച്ചു.
ഗ​ർ​ഭി​ണി​ക​ളു​ടെ വാ​ർ​ഡി​ലെ സ്റ്റാ​ഫ് നേ​ഴ്സ്, ആ​ശു​പ​ത്രി​യി​ലെ ലാ​ബ് ടെ​ക്നീ​ഷ്യ​നു​മാ​ണ് ഇ​ന്ന​ലെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​തോ​ടെ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗം ഒ​ഴി​ക​യു​ള്ള വി​ഭാ​ഗ​ങ്ങ​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചു.
ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി​ക​ളെ അ​ട​ക്കം ഇ​വി​ടെ നി​ന്നും താ​ല്‍​ക്കാ​ലി​ക​മാ​യി ഒ​ഴി​പ്പി​ച്ചു.
ആ​ശു​പ​ത്രി​യി​ലെ നി​ര​വ​ധി ഡോ​ക്ട​ര്‍​മാ​ര്‍, നേ​ഴ്സ്മാ​ര്‍ അ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ചു.
ആ​ശു​പ​ത്രി​യും പ​രി​സ​ര​വും ക​ട​യ്ക്ക​ല്‍ അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ണു ന​ശീ​ക​ര​ണം ന​ട​ത്തി. അ​തേ​സ​മ​യം ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​രു​ടെ പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ള്‍ ഔ​ദ്യോ​ഗി​ക​മാ​യി ഇ​നി​യും അ​ധി​കൃ​ത​ര്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല