അ​ഞ്ച് പ്ര​വാ​സി​ക​ൾ​ക്ക് കൂ​ടി കോ​വി​ഡ്
Monday, June 1, 2020 10:10 PM IST
എ​സ്.​ആ​ർ.​സു​ധീ​ർകു​മാ​ർ

കൊ​ല്ലം: ജി​ല്ല​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ​യും ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു. ജി​ല്ല​യി​ൽ ഇ​ന്ന​ലെ അ​ഞ്ചു​പേ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഇ​തു​വ​രെ ജി​ല്ല​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​വ​രു​ടെ എ​ണ്ണം 63 ആ​യി.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ എ​ല്ലാം വി​ദേ​ശ​ത്ത് നി​ന്ന് വ​ന്ന​വ​രാ​ണെ​ന്ന പ്ര​ത്യേ​ക​ത​യും ഉ​ണ്ട്. ഇ​വ​രി​ൽ മൂ​ന്നു പേ​ർ യു​വ​തി​ക​ളാ​ണ്. എ​ല്ലാ​വ​രെ​യും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​ല​വി​ൽ 40 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​ത്. 23 പേ​ർ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു.
കൊ​ല്ലം തൃ​ക്കോ​വി​ൽ​വ​ട്ടം ഡീ​സ​ന്‍റ്മു​ക്ക് സ്വ​ദേ​ശി​യാ​യ 40കാ​ര​നാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഒ​രാ​ൾ. ഇ​യാ​ൾ 29ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്ന് വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി. തു​ട​ർ​ന്ന് കെഎ​സ്ആ​ർടി​സി ബ​സി​ൽ കു​ള​ത്തൂ​പ്പു​ഴ​യി​ൽ വ​ന്ന് സ്ഥാ​പ​ന നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു. 30 ന് ​പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ശ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ന്ന​ലെ ഫ​ലം പോ​സി​റ്റീ​വ് ആ​യി.

ഇ​ട്ടി​വ മ​ഞ്ഞ​പ്പാ​റ സ്വ​ദേ​ശി​നി​യാ​യ 31-കാ​രി, അ​ഞ്ച​ൽ സ്വ​ദേ​ശി​നി 41-കാ​രി, കു​ന്നി​ക്കോ​ട് മേ​ലി​ല സ്വ​ദേ​ശി 45 വ​യ​സു​കാ​രി എ​ന്നി​വ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​റ്റ് മൂ​ന്നു പേ​ർ.
ഇ​വ​ർ 26-ന് ​കു​വൈ​റ്റി​ൽ നി​ന്ന് കൊ​ച്ചി​യി​ൽ എ​ത്തി. ബ​സി​ൽ ഓ​ച്ചി​റ​യി​ൽ വ​ന്ന് സ്ഥാ​പ​ന നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു. സെ​ന്‍റി​ന​ൽ സ​ർ​വ​യി​ല​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി ശ്ര​വം പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഫ​ലം പോ​സി​റ്റീ​വ് ആ​യി.
തൃ​ക്ക​രു​വ പ്രാ​ക്കു​ളം സ്വ​ദേ​ശി​യാ​യ 51-കാ​ര​നാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച നാ​ലാ​മ​ൻ. ഇ​യാ​ൾ 28-നാ​ണ് ബ​ഹ​റി​നി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ കൊ​ച്ചി​യി​ൽ എ​ത്തി​യ​ത്. തു​ട​ർ​ന്ന് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ കൊ​ല്ല​ത്ത് വ​ന്നു. മ​റ്റ് രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യി​ലാ​യ​തി​നാ​ൽ ശ്ര​വം പ​രി​ശോ​ധി​ച്ചു. ഇ​ന്ന​ലെ ഫ​ലം വ​ന്ന​പ്പോ​ൾ പോ​സി​റ്റീ​വ് ആ​യി. ഇ​ദ്ദേ​ഹ​ത്തി​ന്റെ മ​ക​ന് പ​രീ​ക്ഷ എ​ഴു​താ​ൻ അ​ധി​കൃ​ത​ർ പ്ര​ത്യേ​ക സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
മ​ട​ങ്ങി എ​ത്തു​ന്ന പ്ര​വാ​സി​ക​ളി​ലും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തു​ന്ന​വ​രി​ലും രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​ത് ആ​രോ​ഗ്യ വ​കു​പ്പ് കൂ​ടു​ത​ൽ ഗൗ​ര​വ​മാ​യി എ​ടു​ത്തി​ട്ടു​ണ്ട്.
ഇ​വ​ർ കൃ​ത്യ​മാ​യി ക്വാ​റന്‍റ​യി​നി​ൽ ക​ഴി​യു​ന്നോ എ​ന്ന കാ​ര്യം പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രും കൃ​ത്യ​മാ​യി നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​ണ്. സ്ഥാ​പ​ന നി​രീ​ക്ഷ​ണ​ത്തി​ന് കൂ​ടു​ത​ൽ കേ​ന്ദ്ര​ങ്ങ​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.
ജി​ല്ല​യി​ൽ ഹോ​ട്ട് സ്‌​പോ​ട്ട് ആ​യി പ്ര​ഖ്യാ​പി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ണ്ട​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലും ക​ർ​ശ​ന നി​രീ​ക്ഷ​ണ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.
കൊല്ലം സിറ്റി പോലീ സ് പരിധിയിൽ മാ​സ്ക് ധ​രി​ക്കാ​തെ സ​ഞ്ച​രി​ച്ച​തി​ന് 66 പേ​ർ​ക്കെ​തി​രെ നട​പ​ടി സ്വീ​ക​രി​ച്ചു.​നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച​തി​ന് വി​വി​ധ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി 58 പേ​ർ​ക്കെ​തി​രെ 47 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെയ്തു. 20 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.
​ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​ന് മൂന്ന് ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചു. ​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​വ​ർ ക​ർ​ശ​ന​മാ​യും ശു​ചീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കേ​ണ്ട തും ​ക്യൂ സി​സ്റ്റം പാ​ലി​ച്ച് മാ​ത്രം സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കേ​ണ്ട തു​മാ​ണ്.​
ഹോം, ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റയി​നി​ൽ ക​ഴി​യു​ന്ന​വ​ർ താ​മ​സ സ്ഥ​ല​ത്ത് ത​ന്നെ ക​ഴി​യേ​ണ്ടതും ​പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്കേ​ണ്ടതും ​സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കേ​ണ്ടതു​മാ​ണ്.​
കൊ​ട്ടാ​ര​ക്ക​ര ലോ​ക്ക് ഡൗ​ണ്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് കൊ​ല്ലം റൂ​റ​ല്‍ ജി​ല്ല​യി​ല്‍ പ​ക​ര്‍​ച്ച വ്യാ​ധി ത​ട​യ​ൽ ഓ​ര്‍​ഡി​ന​ന്‍​സ് 2020 പ്ര​കാ​രം 22 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 22 പേ​രെ അ​റ​സ്റ്റ് ചെ​യ്തു 19 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു.
മാ​സ്ക് ഉ​പ​യോ​ഗി​ക്കാ​ത്ത​തി​ന് 166 പേ​ർ​ക്കെ​തി​രെ​യും സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കാ​ത്ത രണ്ട് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് എ​തി​രെ​യും കേ​സെടുത്തു.
നി​യ​മ​ലം​ഘ​ക​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ തു​ട​ര്‍​ന്നും സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ര്‍ അ​റി​യി​ച്ചു.