ആ​ദി​വാ​സി​ക​ൾ ശേ​ഖ​രി​ച്ച കാ​ട്ടു​തേ​ൻ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​ന്നു
Monday, June 1, 2020 10:07 PM IST
പ​ത്ത​നാ​പു​രം: ആ​ദി​വാ​സി​ക​ൾ ശേ​ഖ​രി​ച്ച കാ​ട്ടു​തേ​ൻ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​ന്നു. അ​ച്ച​ൻ​കോ​വി​ൽ കാ​ട്ടു​തേ​ന്‍ എ​ന്ന പേ​രി​ല്‍ വി​പ​ണി​യി​ല്‍ എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം.
കാ​ട്ടി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന തേ​ന് ലോ​ക്ക് ഡൗ​ണ്‍ ആ​യ​തി​നു ശേ​ഷം വി​ല ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ആ​ദി​വാ​സി​ക​ളി​ല്‍ നി​ന്ന് സ​ർ​ക്കാ​ർ നേ​രി​ട്ട് തേ​ൻ ശേ​ഖ​രി​ക്കു​ന്ന​ത്. ഹോ​ര്‍​ട്ടി കോ​ര്‍​പ്പ് വ​ഴി​യാ​ണ് തേ​ന്‍ ശേ​ഖ​രി​ച്ച് വി​പ​ണി​യി​ല്‍ എ​ത്തി​ക്കു​ന്ന​ത്.
പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ടം എ​ന്ന നി​ല​യി​ൽ അ​ച്ച​ൻ​കോ​വി​ല്‍ സം​ര​ക്ഷ​ണ സ​മി​തി​യി​ൽ നി​ന്ന് 750 കി​ലോ തേ​ൻ വാ​ങ്ങി. കി​ലോ​ഗ്രാ​മി​ന് 350 രൂ​പ നി​ര​ക്കി​ലാ​ണ് തേ​ൻ ശേ​ഖ​രി​ച്ച​ത്. ഹോ​ർ​ട്ടി​കോ​ർ​പ്പി​ന്‍റെ മാ​വേ​ലി​ക്ക​ര​യി​ലെ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച തേ​ൻ സം​സ്ക​രി​ച്ച് ശു​ദ്ധീ​ക​രി​ച്ച് വി​പ​ണി​യി​ലെ​ത്തി​ക്കും.
പ​രി​ശോ​ധ​ന​യി​ൽ അ​ച്ച​ൻ​കോ​വി​ൽ വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര​മു​ള്ള തേ​നാ​ണെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് ബ്രാ​ൻ​ഡാ​ക്കി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്. അ​ച്ച​ൻ​കോ​വി​ൽ വ​ന​മേ​ഖ​ല​യി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന തേ​ൻ ആ​യ​തി​നാ​ൽ അ​ച്ച​ൻ​കോ​വി​ൽ കാ​ട്ടു​തേ​ന്‍ എ​ന്ന പേ​രി​ലാ​ണ് വി​പ​ണി​യി​ല്‍ എ​ത്തു​ന്ന​ത്.
ലോ​ക്ക് ഡൗ​ൺ പ്രോ​ട്ടോ​കോ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ അ​ച്ച​ൻ​കോ​വി​ൽ, ചെ​മ്പ​ന​രു​വി, മു​ള്ളു​മ​ല, വ​ള​യം, ആ​വ​ണി​പ്പാ​റ തു​ട​ങ്ങി​യ ആ​ദി​വാ​സി ഊ​രു​ക​ളി​ൽ വി​ൽ​പ്പ​ന ന​ട​ത്താ​ൻ ക​ഴി​യാ​തെ കാ​ട്ടു​തേ​ന്‍ സൂ​ക്ഷി​ക്കു​ന്നു​ണ്ട്.
ലോ​ക്ക് ഡൗ​ൺ ആ​കു​ന്ന​തി​ന് മുന്പ് 400 രൂ​പ​യു​ണ്ടാ​യി​രു​ന്ന തേ​നി​ന് ഇ​പ്പോ​ള്‍ 150 രൂ​പ​യി​ൽ താ​ഴെ​യാ​ണ് വി​ല ല​ഭി​ച്ചി​രു​ന്ന​ത്. ര​ണ്ടാ​ഴ്ച​യി​ലൊ​രി​ക്ക​ൽ അ​ച്ച​ൻ​കോ​വി​ൽ എ​ത്തി കാ​ട്ടു​തേ​ൻ ശേ​ഖ​രി​ക്കാ​നാ​ണ് ഹോ​ർ​ട്ടി​കോ​ർ​പ്പി​ന് തീ​രു​മാ​നം.​ലോ​ക്ക് ഡൗ​ണി​ന് ശേ​ഷ​വും തേ​ൻ സ​ർ​ക്കാ​ർ നേ​രി​ട്ട് ഏ​റ്റെ​ടു​ക്കും.