ആ​ശ്ര​യ​യി​ലും ഒാ​ൺ​ലൈ​ൻ പo​നം തു​ട​ങ്ങി
Monday, June 1, 2020 10:07 PM IST
കൊ​ട്ടാ​ര​ക്ക​ര: ക​ല​യ​പു​രം ആ​ശ്ര​യ​സ​ങ്കേ​ത​ത്തി​ന്‍റെ ശി​ശു​ഭ​വ​നി​ലെ കു​ട്ടി​ക​ളും ഒ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ചു.
ക​ല​യ​പു​രം ആ​ശ്ര​യ ശി​ശു​ഭ​വ​നി​ലെ​യും അ​ടൂ​ർ പ​റ​ന്ത​ൽ ശി​ശു​ഭ​വ​നി​ലെ​യും വി​വി​ധ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളാ​ണ് വി​ക്ടേ​ഴ്സ് ചാ​ന​ൽ വ​ഴി​യു​ള്ള പ​ഠ​നം തു​ട​ങ്ങി​യ​ത്. ആ​ദ്യം പ്ല​സ് ടൂ ​ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളും തു​ട​ർ​ന്ന് മ​റ്റു ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളും പ​ഠ​ന ത്തി​ലേ​ർ​പ്പെ​ട്ടു. പ​ഠ​ന ഭാ​ഗ​ങ്ങ​ളി​ലെ സം​ശ​യ​ങ്ങ​ൾ സ്കൂ​ൾ അ​ധ്യാ​പ​ക​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ഹ​രി​ക്കു​ക​യും ചെ​യ്തു.
ഒ​ന്നു മു​ത​ൽ പ്ല​സ് ടൂ ​വ​രെ നൂ​റോ​ളം കു​ട്ടി​ക​ളാ​ണ് ആ​ശ്ര​യ ശി​ശു​ഭ​വ​നു​ക​ളി​ൽ താ​മ​സി​ച്ചു പ​ഠി​ച്ചു വ​രു​ന്ന​ത്. കൂ​ടാ​തെ ഡി​ഗ്രി, നാ​ച്ചു​റോ​പ്പ​തി മെ​ഡി​സി​ൻ, എം​എ​സ്ഡ​ബ്ല്യു, പോ​ളി​ടെ​ക്നി​ക്, ഐ​റ്റി​ഐ തു​ട​ങ്ങി​യ കോ​ഴ്സു​ക​ൾ​ക്കും പ​ഠി​ക്കു​ന്ന​വ​രും ഇ​വി​ടെ​യു​ണ്ട്. ഇ​വ​രെ​ല്ലാം ഇ​പ്പോ​ൾ ഓ​ൺ ലൈ​ൻ പ​ഠ​നം തു​ട​രു​ക​യാ​ണ്.