ചാ​ന​ല്‍ ക്ലാ​സു​ക​ള്‍ ഗാ​ന്ധി​ഭ​വ​നി​ലെ കു​ട്ടി​ക​ള്‍​ക്കു ന​വ്യാ​നു​ഭ​വ​മാ​യി
Monday, June 1, 2020 10:07 PM IST
പ​ത്ത​നാ​പു​രം: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്ക് സ്‌​കൂ​ളി​ല്‍ എ​ത്താ​തെ ത​ന്നെ പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ​ഠ​ന സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യ​പ്പോ​ള്‍ പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ വ​നി​ത-​ശി​ശു വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ലു​ള്ള ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മി​ലെ കു​ട്ടി​ക​ളും അ​തി​ന്‍റെ ഭാ​ഗ​മാ​യി.
വി​ക്ടേ​ഴ്‌​സ് ചാ​ന​ലി​ലൂ​ടെ​യു​ള്ള ആ​ദ്യ ദി​വ​സ​ത്തെ ക്ലാ​സ് കു​ട്ടി​ക​ള്‍​ക്ക് ന​വ്യാ​നു​ഭ​വം പ​ക​ര്‍​ന്നു. ഒ​ന്നു മു​ത​ല്‍ പ​ന്ത്ര​ണ്ട് വ​രെ ക്ലാ​സു​ക​ളി​ലെ പ​തി​നെ​ട്ട് കു​ട്ടി​ക​ളാ​ണ് നി​ശ്ചി​ത സ​മ​യ​ങ്ങ​ളി​ല്‍ വി​ക്ടേ​ഴ്‌​സ് ചാ​ന​ല്‍ വ​ഴി ഗാ​ന്ധി​ഭ​വ​നി​ല്‍ പ​ഠ​നം ര​സ​ക​ര​മാ​ക്കു​ന്ന​ത്.
കു​ട്ടി​ക​ള്‍​ക്ക് ടി ​വി​യി​ലെ പാ​ഠ്യ​പ​രി​പാ​ടി​ക​ള്‍ ക​ണ്ട് പ​ഠി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​ന്നാം ക്ലാ​സി​ല്‍ ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മി​ലെ മൂ​ന്നു കു​ട്ടി​ക​ളും ര​ണ്ട്, മൂ​ന്ന്, അ​ഞ്ച്, ആ​റ്, പ​ത്ത്, പ്ല​സ്ടു ക്ലാ​സു​ക​ളി​ല്‍ ഓ​രോ​രു​ത്ത​രും നാ​ല്, എ​ട്ട്, ഒ​മ്പ​ത് ക്ലാ​സു​ക​ളി​ല്‍ ര​ണ്ടു പേ​ര്‍ വീ​ത​വും ഏ​ഴാം ക്ലാ​സി​ല്‍ മൂ​ന്നു പേ​രു​മാ​ണ് ഈ ​അ​ധ്യ​യ​ന വ​ര്‍​ഷം വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ​ഹാ​യ​മേ​കി ചി​ല്‍​ഡ്ര​ന്‍​സ് ഹോം ​സൂ​പ്ര​ണ്ട് എ​സ് ബി​ന്ദു​വും അ​വ​രോ​ടൊ​പ്പ​മു​ണ്ട്.