തെ​ങ്ങി​ല്‍ നി​ന്ന് വീ​ണ് യു​വാ​വ് മ​രി​ച്ച സം​ഭ​വം; അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ള്‍
Sunday, May 31, 2020 10:30 PM IST
പ​ത്ത​നാ​പു​രം: വ്യാ​ജ വാ​റ്റ് കേ​ന്ദ്ര​ത്തി​ല്‍ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തി​യ ഗൃ​ഹ​നാ​ഥ​ന്‍ മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ള്‍ രം​ഗ​ത്ത്. പ​ത്ത​നാ​പു​രം മാ​ങ്കോ​ട് തൊ​ണ്ടി​യാ​മ​ൺ തെ​ക്കേ​ക്ക​ര ച​രു​വി​ള​വീ​ട്ടി​ൽ പ്ര​ദീ​പി (40)ന്‍റെ മ​ര​ണ​ത്തി​ലാ​ണ് ബ​ന്ധു​ക്ക​ള്‍ ദു​രൂ​ഹ​ത ആ​രോ​പി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ ഏ​പ്രി​ൽ 19ന് ​ഫാ​മിം​ഗ് കോ​ർ​പ്പ​റേ​ഷ​ൻ എ​സ്റ്റേ​റ്റി​ലെ വ്യാ​ജ​വാ​റ്റ് കേ​ന്ദ്ര​ത്തി​ന് സ​മീ​പം ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​ദീ​പ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. 18ന് ​രാ​ത്രി വീ​ട്ടി​ൽ​നി​ന്ന്‌ വി​ളി​ച്ചി​റ​ക്കി​ക്കൊ​ണ്ടു​പോ​യ സു​ഹൃ​ത്തു​ക്ക​ൾ അ​പാ​യ​പ്പെ​ടു​ത്തി​യ​താ​ണെ​ന്നും സ​മ​ഗ്രാ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും മാ​താ​വ് ത​ങ്ക​മ്മ, ഭാ​ര്യ ര​ജി​ത, സ​ഹോ​ദ​ര​ൻ സു​രേ​ഷ് എ​ന്നി​വ​ർ റൂ​റ​ൽ എ​സ്പി​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.
രാ​ത്രി തെ​ങ്ങി​ൽ ക​യ​റു​മ്പോ​ൾ കാ​ൽ​വ​ഴു​തി വീ​ണ് പ​രി​ക്കേ​ൽ​ക്കു​ക​യാ​ണെ​ന്നാ​ണ് സു​ഹൃ​ത്തു​ക്ക​ൾ പ​ത്ത​നാ​പു​രം പോ​ലീ​സി​നോ​ടും ബ​ന്ധു​ക്ക​ളോ​ടും പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ല്‍ പ്ര​ദീ​പി​ന് തെ​ങ്ങി​ൽ ക​യ​റാ​ന്‍ അ​റി​യി​ല്ലെ​ന്ന് ഭാ​ര്യ​യും മാ​താ​വും പ​റ​ഞ്ഞു. മൂ​ന്നു സു​ഹൃ​ത്തു​ക്ക​ൾ രാ​ത്രി വീ​ട്ടി​ലെ​ത്തി പ്ര​ദീ​പി​നെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.​രാ​ത്രി​യേ​റെ​ക്ക​ഴി​ഞ്ഞി​ട്ടും തി​രി​ച്ചു​വ​രാ​താ​യ​തോ​ടെ ഫോ​ണി​ൽ വി​ളി​ച്ച​പ്പോ​ൾ സ്വി​ച്ച് ഓ​ഫാ​യി​രു​ന്നു. സു​ഹൃ​ത്തി​നെ വി​ളി​ച്ച​പ്പോ​ൾ ഒ​രു മ​ണി​ക്കൂ​റി​ന​കം എ​ത്തു​മെ​ന്ന് പ​റ​ഞ്ഞു. തി​ര​ച്ചി​ലി​നൊ​ടു​വി​ൽ പി​റ്റേ​ദി​വ​സം രാ​വി​ലെ​യാ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ൽ പ്ര​ദീ​പി​നെ ക​ണ്ടെ​ത്തു​ന്ന​ത്. പ​ത്ത​നാ​പു​രം പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നും കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് വി​ട​ണ​മെ​ന്നും ബ​ന്ധു​ക്ക​ൾ റൂ​റ​ൽ എ​സ്പി ഹ​രി​ശ​ങ്ക​റി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.