വീ​ടി​ന്‍റെ ഓ​ടി​ള​ക്കി മോ​ഷ​ണം ന​ട​ത്തി​യ സം​ഘ​ത്തി​ലെ മൂ​ന്നു പേ​ർ പി​ടി​യി​ൽ
Sunday, May 31, 2020 10:29 PM IST
ഇ​ര​വി​പു​രം: ആ​ളൊ​ഴി​ഞ്ഞ വീ​ടി​ന്‍റെ ഓ​ടി​ള​ക്കി അ​ക​ത്തു ക​ട​ന്ന് പ​ണ​വും എ​ൽ​ഇ​ഡി ടി​വി ഉ​ൾ​പ്പ​ടെ​യു​ള്ള ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും മോ​ഷ്ടി​ച്ച സം​ഘ​ത്തി​ലെ മൂ​ന്നു പേ​രെ ഇ​ര​വി​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
മ​യ്യ​നാ​ട് താ​ഴ​ത്തു ചേ​രി കൃ​ഷ്ണ​പു​രി​യി​ൽ ഷൈ​ൻ (30), വെ​ൺ​പാ​ല​ക്ക​ര എ​സ്.​എ​സ്.​ഭ​വ​നി​ൽ ആ​ദ​ർ​ശ് (24), മ​യ്യ​നാ​ട് ശാ​സ്താം​കോ​വി​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം മ​ണി​മ​ന്ദി​ര​ത്തി​ൽ ഗോ​പു (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ 28ന് ​രാ​ത്രി​യി​ൽ വെ​ൺ​പാ​ല​ക്ക​ര ശാ​ര​ദാ വി​ലാ​സി​നി വാ​യ​ന​ശാ​ല​യ്ക്ക​ടു​ത്ത് അ​പ്സ​ര​സി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഷൈ​ജു​വി​ന്‍റെ വീ​ട്ടി​ലാ​ണ് ഇ​വ​ർ മോ​ഷ​ണം ന​ട​ത്തി​യ​ത്.
വീ​ട്ടു​ട​മ​യും ഭാ​ര്യ​യും ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ട​യ​ത്താ​ണ്. ഇ​വ​ർ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ടി​വി, ഗ്യാ​സ് സി​ലി​ണ്ട​ർ, ഗ്രൈ​ൻ​ഡ​ർ, അ​ല​മാ​ര​യി​ലി​രു​ന്ന പ​ണം എ​ന്നി​വ മോ​ഷ​ണം പോ​യി​രു​ന്നു.
ഓ​ടി​ള​ക്കി അ​ക​ത്തു ക​ട​ന്നാ​യി​രു​ന്നു മോ​ഷ​ണം. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ദ്യ​പാ​ന​വു​മാ​യി ത​മ്പ​ടി​ക്കു​ന്ന യു​വാ​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യ​ത്. മ​ദ്യ​പി​ക്കു​ന്ന​തി​നാ​യു​ള്ള പ​ണ​ത്തി​ന് വേ​ണ്ടി​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് പ്ര​തി​ക​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. മോ​ഷ​ണം ന​ട​ന്ന വീ​ടി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ൽ സ​മാ​ന രീ​തി​യി​ൽ ന​ട​ന്നി​ട്ടു​ള്ള മോ​ഷ​ണ​ങ്ങ​ളി​ൽ ഇ​വ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ സാ​മു​ഹി​ക വി​രു​ദ്ധ സം​ഘ​ങ്ങ​ളു​ടെ​യും മോ​ഷ്ടാ​ക്ക​ളു​ടെ​യും ശ​ല്യം പ​തി​വാ​യ​തി​നെ തു​ട​ർ​ന്ന് കൊ​ല്ലം എ​സി​പി പ്ര​ദീ​പി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ഇ​ര​വി​പു​രം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ രാ​ത്രി കാ​ല പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
ഇ​ര വി​പു​രം എ​സ്എ​ച്ച്ഓ.​വി eനാ​ദ്, എ​സ്ഐ​മാ​രാ​യ അ​നീ​ഷ്, ബി​നോ​ദ് കു​മാ​ർ, ദീ​പു, എ​എ​സ്ഐ​മാ​രാ​യ ആ​ന്‍റ​ണി, ഷാ​ജി, ജ​യ​പ്ര​കാ​ശ്, സി​പി​ഒ സാ​ബി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.