മൈ​നാ​ഗ​പ്പ​ള്ളി​യി​ൽ കോ​വി​ഡ്; സ​ർ​ക്കാ​രി​ന്‍റെ അ​ലം​ഭാ​വ​മെ​ന്ന് പ​രാ​തി
Sunday, May 31, 2020 10:29 PM IST
ശാ​സ്താം​കോ​ട്ട: മൈ​നാ​ഗ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വേ​ങ്ങ സ്വ​ദേ​ശി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ത് കാ​ര​ണം സ​ർ​ക്കാ​ർ ക്വാ​റ​ന്‍റൈ​ൻ സം​വി​ധാ​നം പ​രാ​ജ​യ​മാ​ണെ​ന്ന ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
മൈ​നാ​ഗ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വേ​ങ്ങ എ​ട്ട-ാം വാ​ർ​ഡി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം ബാ​ധി​ച്ച ആ​ൾ ക​ഴി​ഞ്ഞ 20 ന് ​കു​വൈ​റ്റി​ൽ നി​ന്ന് വ​ന്ന് നി​ല​മേ​ൽ പ​ഞ്ചാ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ ഹോ​ട്ട​ലി​ൽ ഒ​ന്പ​ത് ദി​വ​സ​മാ​യി ക്വാ​റ​ന്‍റൈ​നി​ൽ ആ​യി​രു​ന്നു. ഏ​ഴ് ദി​വ​സം ക​ഴി​ഞ്ഞ​ത് മു​ത​ൽ ക്വാ​ന്‍റൈ​ൻ ക​ഴി​ഞ്ഞ​തി​നാ​ൽ വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ പോ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ബ​ന്ധി​ച്ച് വി​ടു​ക​യാ​യി​രു​ന്നു.
ത​നി​ക്ക് രോ​ഗ​ല​ക്ഷ​ണം ഉ​ണ്ടെ​ന്നും വീ​ട്ടി​ൽ വി​ടാ​തെ ഹോ​സ്പി​റ്റ​ലി​ൽ ആ​ക്ക​ണ​മെ​ന്ന് അ​ധി​കാ​രി​ക​ളോ​ട് നി​ർ​ബ​ന്ധി​ച്ച് ഇ​ദ്ദേ​ഹം ആ​വ​ശ്യ​പെ​ട്ടി​ട്ടും ഇ​ത് വ​ക​വെ​ക്കാ​തെ വീ​ട്ടി​ൽ വി​ടു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ആ​ക്ഷേ​പം. ഇ​തി​നി​ട​യി​ൽ സ്ര​വം പ​രി​ശോ​ധ​ന​ക്ക് എ​ടു​ത്തി​രു​ന്ന​ത് പോ​സി​റ്റീ​വ് ആ​വു​ക​യും ഇ​ന്ന​ലെ അ​ധി​കൃ​ത​ർ വീ​ട്ടി​ലെ​ത്തി പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യു​മാ​യി​രു​ന്നു. സ​മ്പ​ർ​ക്കം ഇ​ല്ലാ​ത്ത​ത് മാ​ത്ര​മാ​ണ് ആ​ശ്വാ​സം.
വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യ​മി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ റി​പ്പോ​ർ​ട്ട് അ​വ​ഗ​ണി​ച്ച് ര​ണ്ട് ദി​വ​സം മു​മ്പ് ചെ​ന്നെെ​യി​ൽ നി​ന്ന് എ​ത്തി​യ​വ​രെ കാ​ൻ​സ​ർ രോ​ഗി​യും 82 കാ​രി വ്യ​ദ്ധ​യു​മു​ള്ള വീ​ട്ടി​ൽ നേ​രി​ട്ടെ​ത്തി​ച്ച സം​ഭ​വ​വും മൈ​നാ​ഗ​പ്പ​ള്ളി​യി​ൽ ന​ട​ന്ന​താ​യും ആ​ക്ഷേ​പം ഉ​ണ്ട്.
പി​ന്നീ​ട് വീ​ട്ടി​ലു​ള്ള​വ​രെ മ​റ്റൊ​രു ബ​ന്ധു​വീ​ട്ടി​ലേ​ക്ക് മാ​റ്റി. അ​വ​ർ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം വൈ ​ഷാ​ജ​ഹാ​ൻ ക്വാ​റ​ന്‍റയി​ൻ സൗ​ക​ര്യം ഒ​രു​ക്കു​ക​യാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ആ​രം​ഭി​ക്കു​മെ​ന്ന് വൈ. ​ഷാ​ജ​ഹാ​ൻ അ​റി​യി​ച്ചു.