മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍ കെ​എം​എം​എ​ല്‍ കൃ​ഷി ഭൂ​മി സ​ന്ദ​ര്‍​ശി​ച്ചു
Saturday, May 30, 2020 11:04 PM IST
ച​വ​റ: കെ​എം​എം​എ​ല്‍ ക​മ്പി​നി​യു​ടെ ത​രി​ശാ​യി​ക്കി​ട​ന്ന ഭൂ​മി സം​യോ​ജി​ത കൃ​ഷി​യി​ട​മാ​ക്കി മാ​റ്റി​യ​പ്പോ​ള്‍ അ​ത് കാ​ണാ​ന്‍ മ​ന്ത്രി പി.​തി​ലോ​ത്ത​മ​ന്‍ ക​മ്പ​നി​യി​ലെ​ത്തി. തു​ട​ര്‍​ന്ന് അ​ന്‍​പ​തേ​ക്ക​റി​ല്‍ കൃ​ഷി ചെ​യ്ത​ത് ന​ട​ന്ന് ക​ണ്ടു.

കൊ​റോ​ണ​ക്കാ​ല​ത്തും വി​ശ​പ്പ​റി​യി​ക്കാ​ത്ത എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ ദീ​ര്‍​ഘ വീ​ക്ഷ​ണ​ത്തി​ലൂ​ടെ വ​രും നാ​ളു​ക​ളി​ല്‍ ഭ​ക്ഷ്യ കാ​ര്യ​ത്തി​ല്‍ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ന്ന സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റു​മെ​ന്നും എ​ല്ലാ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ല്‍ കൃ​ഷി​യി​റ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ക​മ്പ​നി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ജെ.​ച​ന്ദ്ര​ബോ​സ് സം​യോ​ജി​ത കൃ​ഷി രീ​തി​ക​ളെ​പ്പ​റ്റി വി​ശ​ദീ​ക​രി​ച്ചു. കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഷീ​ല തോ​മ​സ്, ആ​ര്‍.​മു​ര​ളി, കൃ​ഷി​യോ​ഫീ​സ​ര്‍ നൈ​നാ​ന്‍, ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി.​അ​ജ​യ കൃ​ഷ്ണ​ന്‍, പ്ര​സ​ന്ന​ന്‍ നാ​യ​ര്‍, മോ​ഹ​ന്‍ പു​ന്ത​ല എ​ന്നി​വ​രും മ​ന്ത്രി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. നെ​ല്ലി​നൊ​പ്പം മ​ത്സ്യ​ക്കൃ​ഷി, പ​ച്ച​ക്ക​റി എ​ന്നി​വ​യും സം​യോ​ജി​ത കൃ​ഷി​ക്കൊ​പ്പം ക​മ്പ​നി ന​ട​ത്തി​വ​രു​ക​യാ​ണ്.