ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ​തു​റ​ക്കാ​ൻ അ​നു​മ​തി​ന​ൽ​ക​ണം
Friday, May 29, 2020 10:26 PM IST
ശാ​സ്താം​കോ​ട്ട: കേ​ര​ള​ത്തി​ൽ പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട്‌ ഭാ​ഗി​ക​മാ​യി​ട്ടെ​ങ്കി​ലും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്‌ (എം)​ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ഴു​താ​ന​ത്ത് ബാ​ല​ച​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ആ​യി​ര​ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​രു​ള്ള ദേ​വ​സ്വം ബോ​ർ​ഡ്‌ ഉ​ൾ​പ്പെ​ടെ​യു​ള്ള ദേ​വാ​ല​യ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ പ​ട്ടി​ണി​യി​ലേ​ക്ക് പോ​കു​ന്ന സ്ഥി​തി​യാ​ണ്.​ വ​ള​രെ കു​റ​ച്ച് ഭ​ക്ത​ജ​ന​ങ്ങ​ൾ പോ​കു​ന്ന നാ​ട്ടി​ൻ​പു​റ​ത്തെ ദേ​വാ​ല​യ​ങ്ങ​ൾ പോ​ലും അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​ണ് . കേ​ര​ള​ത്തി​ൽ മ​ദ്യ​ശാ​ല​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ സ​ർ​ക്കാ​ർ ല​ക്ഷ​ക​ണ​ക്കി​ന് വ​രു​ന്ന ഭ​ക്ത​ജ​ന​ക​ളോ​ട് നീ​തി പു​ല​ർ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.