മ​ത്സ്യ​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​ന്‍ സ്ല​റി ഐ​സ് യൂ​ണി​റ്റ് ഉ​ട​ന്‍: മ​ന്ത്രി
Friday, May 29, 2020 10:26 PM IST
കൊല്ലം: ക​യ​റ്റു​മ​തി​ക്കാ​യി മ​ത്സ്യ​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​ന്‍ ക​ട​ല്‍​വെ​ള്ള​ത്തി​ല്‍ നി​ന്നും ദ്ര​വ​രൂ​പ​ത്തി​ലു​ള്ള സ്ല​റി ഐ​സ് നി​ര്‍​മി​ക്കു​ന്ന യൂ​ണി​റ്റു​ക​ള്‍ പു​റം​ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ളി​ല്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക്കു​മെ​ന്ന് മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ. ക​ളക്ടറേറ്റി​ല്‍ ബോ​ട്ട് ഉ​ട​മ​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
ട്രോ​ളി​ങ് നി​രോ​ധ​ന കാ​ല​യ​ള​വി​ല്‍ ബോ​ട്ടു​ക​ളി​ല്‍ നി​ര്‍​മാ​ണ യൂ​ണി​റ്റ് സ്ഥാ​പി​ക്കും. ഐ​സ്‌​ ക​ട്ട പൊ​ട്ടി​ച്ചി​ടു​ന്ന​ത് മൂ​ലം മീ​നു​ക​ള്‍​ക്ക് ക്ഷ​ത​മേ​ല്‍​ക്കു​ന്ന​തും കൃ​ത്യ​മാ​യ ശീ​തീ​ക​ര​ണം ന​ട​ക്കാ​ത്ത​തും മ​ത്സ്യ​ഗു​ണ​നി​ല​വാ​ര​ത്തെ ബാ​ധി​ക്കാ​റു​ണ്ട്.
പി​ടി​ക്കു​ന്ന മ​ത്സ്യ​ങ്ങ​ളു​ടെ 30 ശ​ത​മാ​ന​ത്തോ​ളം ഇ​ത്ത​ര​ത്തി​ല്‍ കേ​ടു​വ​രു​ന്നു​ണ്ട.് എ​ന്നാ​ല്‍ സ്ല​റി ഐ​സ് മീ​നു​ക​ളു​ടെ എ​ല്ലാ​ഭാ​ഗ​ത്തും ശീ​ത​ീക​ര​ണം ഉ​റ​പ്പാ​ക്കും. ഇ​തു​മൂ​ലം നൂ​റു​ശ​ത​മാ​നം മ​ത്സ്യ​ങ്ങ​ളും കേ​ടു​കൂ​ടാ​തെ ല​ഭി​ക്കും. 65 അ​ടി​യി​ല്‍ കൂ​ടു​ത​ല്‍ വ​ലി​പ്പ​മു​ള്ള ബോ​ട്ടു​ക​ള്‍​ക്കാ​ണ് ഈ ​യൂ​ണി​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ക. ചെ​ല​വി​ന്‍റെ 40 ശ​ത​മാ​നം സ​ര്‍​ക്കാ​ര്‍ സ​ബ്‌​സി​ഡി​യാ​യി ന​ല്‍​കും. സെ​ന്‍​ട്ര​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​ഷ​റീ​സ് ടെ​ക്‌​നോ​ള​ജി, എം ​പി ഇ ​ഡി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന​ത്.
ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഗീ​താ​കു​മാ​രി, ബോ​ട്ടു​ട​മാ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പീ​റ്റ​ര്‍ മ​ത്യാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.