ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​ട്ടി​ണി​യി​ൽ
Wednesday, May 27, 2020 10:09 PM IST
പ​ത്ത​നാ​പു​രം: ഉ​ത്സ​വ സീ​സ​ണ്‍ പ്ര​തീ​ക്ഷി​ച്ച് ല​ക്ഷ​ങ്ങ​ള്‍ പ​ലി​ശ​യ്ക്ക​ടു​ത്തും ലോ​ണെ​ടു​ത്തും മു​ത​ല്‍ മു​ട​ക്കി​യ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ ഇ​നി എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി.
ല​ക്ഷ​ങ്ങ​ള്‍ മു​ത​ല്‍ മു​ട​ക്കി​വാ​ങ്ങി​യ പു​തി​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ മി​ക്ക​തും നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്. മെ​ഗാ സൗ​ണ്ട് ഡി​ജി​റ്റ​ല്‍ പി​ക്സ​ല്‍, ലൈ​റ്റ്സ് പ​വ​ര്‍ ആം​പ്ലി​ഫ​യ​ര്‍, ലൈ​ന​റി സൗ​ണ്ട് സി​സ്റ്റം, ജ​ന​റേ​റ്റ​ര്‍ തു​ട​ങ്ങി ഓ​രോ​ന്നി​നും ല​ക്ഷ​ങ്ങ​ളാ​ണ് വി​ല. ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് മേ​ഖ​ല​യി​ല്‍ കി​ട​മ​ത്സ​രം തു​ട​ങ്ങി​യ​തോ​ടെ കൂ​ടു​ത​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ ഉ​ട​മ​ക​ളും നി​ര്‍​ബ​ന്ധി​ത​രാ​യി. ഉ​ത്സ​വ കാ​ല​ത്താ​ണ് മു​ത​ല്‍ മു​ട​ക്ക് തി​രി​ച്ചു​പി​ടി​ക്കാ​നാ​കു​ന്ന​ത്.
എ​ന്നാ​ല്‍ ഉ​ത്സ​വ സീ​സ​ണി​ന്‍റെ തു​ട​ക്ക​ത്തി​ല്‍​ത​ന്നെ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത് ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ര്‍​ക്ക് തി​രി​ച്ച​ടി​യാ​യി. ലോ​ണു​ക​ള്‍​ക്ക് മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ തി​രി​ച്ച​ട​വി​ന് സാ​വ​കാ​ശ​മു​ണ്ട്. എ​ന്നാ​ല്‍ വ​ന്‍​പ​ലി​ശ​യ്ക്ക് സ്വ​കാ​ര്യ​വ്യ​ക്തി​ക​ളി​ല്‍ നി​ന്നും പ​ണം വാ​ങ്ങി​യി​രി​ക്കു​ന്ന​ത് തി​രി​ച്ച​ട​യ്ക്കാ​തെ മാ​ര്‍​ഗ​മി​ല്ല.
ഒ​രോ സ്ഥാ​പ​ന​ത്തി​ലും പ​ത്തി​ല​ധി​കം ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്. ഇ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും അ​ര​പ്പ​ട്ടി​ണി​യി​ലും മു​ഴു​പ്പ​ട്ടി​ണി​യി​ലു​മാ​യ സ്ഥി​തി​യാ​ണ്. സ​ര്‍​ക്കാ​ര്‍ ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നും ഇ​വ​ര്‍​ക്ക് ല​ഭി​ക്കാ​റു​മി​ല്ല. ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ങ്ങ​ളും ഇ​വ​ര്‍​ക്ക​ന്യ​മാ​ണ്. ഇ​നി തെ​ര​ഞ്ഞെ​ടു​പ്പ് കാ​ലം മാ​ത്ര​മാ​ണ് ഇ​വ​രു​ടെ പ്ര​തീ​ക്ഷ. കോ​വി​ഡ് ബാ​ധ​യെ തു​ട​ര്‍​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ക​ളും അ​ന​ന്ത​മാ​യി നീ​ണ്ടു​പോ​യാ​ല്‍ എ​ന്തു​ചെ​യ്യു​മെ​ന്ന​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണി​വ​ര്‍.