മ​ഷി​പ്പ​ച്ച ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റ് നൽകി
Wednesday, May 27, 2020 10:09 PM IST
ചാ​ത്ത​ന്നൂ​ർ: ആ​ദി​ച്ച​ന​ല്ലൂ​ർ ഗ​വ.​യു​പി സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ മ​ഷി​പ്പ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റും പ​ച്ച​ക്ക​റി​കി​റ്റും വി​ത​ര​ണം ചെ​യ്തു. പ​ച്ച​ക്ക​റി കി​റ്റു​ക​ളു​ടെ വി​ത​ര​ണം ആ​ദി​ച്ച​ന​ല്ലൂ​ർ ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ​് സ​ന്തോ​ഷ് പ്രി​യ​ൻ നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റ​ഇ ​കെ.​പ്ര​കാ​ശ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ്ര​ദീ​പ് രാ​ഘ​വ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ചാ​ത്ത​ന്നൂ​ർ സു​ജ​ൻ, അ​ഭി​ലാ​ഷ് മൈ​ല​ക്കാ​ട് എ​ന്നി​വ​രാ​ണ് കി​റ്റു​ക​ൾ സ്പോ​ൺ​സ​ർ ചെ​യ്ത​ത്.

അ​രി വി​ത​ര​ണം ചെ​യ്തു

ശാ​സ്താം​കോ​ട്ട: ആ​ഞ്ഞി​ലി​മൂ​ട് ജം​ഗ്ഷ​നി​ലെ ആ​ട്ടോ - ടെ​മ്പോ, ഹെ​ഡ് ലോ​ഡ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ൻ്‍​റ് തു​ണ്ടി​ൽ നൗ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ര​വി​ത​ര​ണം ചെ​യ്തു. ഐ.​ഷാ​ന​വാ​സ്, സ്റ്റാ​ലി​ൻ,അ​ജ​യ​ഘോ​ഷ്, ലോ​റ​ൻ​സ്, ജോ​ൺ എ​ന്നി​വ​ർ പ​ങ്കാ​ളി​ക​ളാ​യി.