വൈ​ദ്യു​തി ഭ​വ​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധി​ച്ചു
Wednesday, May 27, 2020 10:09 PM IST
തേ​വ​ല​ക്ക​ര: ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച വേ​ള​യി​ല്‍ സാ​ധാ​ര​ണ​ക്കാ​രു​ടെ മേ​ല്‍ കെ​എ​സ്ഇ​ബി ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ച്ച​തി​ൽ ദേ​ശീ​യ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധി​ച്ചു.
എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ പാ​വ​പ്പെ​ട്ട​വ​രോ​ട് ക്രൂ​ര​ത കാ​ണി​ക്കു​ക​യാ​ണെ​ന്ന് തേ​വ​ല​ക്ക​ര വൈ​ദ്യു​തി ഭ​വ​ന് മു​ന്നി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്ത് ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ജ​ര്‍​മ്മി​യാ​സ് പ​റ​ഞ്ഞു. ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കോ​ണി​ല്‍ രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു.​ജി.​പ​ട്ട​ത്താ​നം, മോ​ഹ​ന്‍ കോ​യി​പ്പു​റം, ജോ​സ് ആ​ന്‍റ​ണി, കൂ​ഴം​കു​ഴം ന​വാ​സ്, ഷാ ​ക​റു​ത്തേ​ടം, അ​മീ​ര്‍, അ​ന​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.