പെ​ൻ​സി​ൽ ഡ്രോ​യി​ംഗി​ൽ അ​ത്ഭു​ത​ങ്ങ​ൾ സൃ​ഷ്ടി​ച്ച് ഡോ.​വി.​എ​സ്.​ജ​യ​കു​മാ​ർ
Wednesday, May 27, 2020 10:09 PM IST
പു​ന​ലൂ​ർ: ക​ലാ​കാ​ര​ന്മാ​ർ എ​പ്പോ​ഴും അ​തി​ജീ​വ​ന​ത്തി​ന്‍റെ പാ​ത​യ്ക്ക് വ​ഴി വി​ള​ക്ക് ആ​കേ​ണ്ട​വ​ർ ആ​ണെ​ന്ന പ​ക്ഷ​ക്കാ​ര​നാ​ണ് കാ​ൻ​വാ​സി​ൽ ചി​ത്ര​ങ്ങ​ൾ വ​ര​ച്ച് വ​ര​ക​ളു​ടെ ലോ​ക​ത്ത് അ​ത്ഭു​ത​ങ്ങ​ൾ സൃ​ഷ്ടി​ച്ച പെ​ൻ​സി​ൽ ചി​ത്ര​കാ​ര​ൻ ക​ര​വാ​ളൂ​ർ സ്വ​ദേ​ശി ഡോ.​അ​യ​ണി​ക്കോ​ട് വി.​എ​സ്.​ജ​യ​കു​മാ​ർ.

സ​മൂ​ഹ​ത്തെ സു​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ച് അ​ഞ്ഞൂ​റി​ല​ധി​കം ചി​ത്ര​ങ്ങ​ളാ​ണ് ഇ​തി​നോ​ട​കം ഇ​ദ്ദേ​ഹം വ​ര​ച്ച് കു​ട്ടി​യ​ത്. ലോ​ക​ത്ത് മാ​റി മാ​റി വ​ന്ന പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളെ വ​ര​യി​ലൂ​ടെ ജ​ന​മ​ധ്യ​ത്ത് എ​ത്തി​ച്ച ചി​ത്ര​കാ​ര​നാ​ണ്. കൊ​റോ​ണ​ക്കാ​ല​ത്തും നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ ഇ​ദ്ദേ​ഹം വ​ര​ച്ചു.

ഏ​ഴാം ക്ലാ​സു​മു​ത​ൽ ചി​ത്ര​ര​ച​ന​യി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച ഇ​ദ്ദേ​ഹം പ്രീ-​ഡി​ഗ്രി പ​ഠ​ന​ത്തി​ന് ശേ​ഷം കൊ​ട്ടാ​ര​ക്ക​ര ര​വി​വ​ർ​മ്മ കോ​ളേ​ജി​ൽ നി​ന്നും ബി​രു​ദാ​ന​ന്ത​ര ബി​രു​ദം സ്വ​ന്ത​മാ​ക്കി. ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​മാ​യി ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ഗ്രാ​ഫി​ക് ഡി​സൈ​ന​ർ ആ​ണ്. ജോ​ലി​ത്തി​ര​ക്കി​നി​ട​യി​ൽ വീ​ണു​കി​ട്ടു​ന്ന സ​മ​യ​മാ​ണ് ചി​ത്ര​ര​ച​ന​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

2015-ലെ ​ചെ​ന്നൈ​യി​ലെ പ്ര​ള​യ മു​ഖം കാ​ൻ​വാ​സി​ൽ പ​ക​ർ​ത്തി​യ​താ​ണ് ഏ​റെ പ്ര​ശ​സ്ത​നാ​ക്കി​യ​ത്. ചി​ത്ര​ങ്ങ​ൾ കേ​ര​ള​ത്തി​ലും ചെ​ന്നൈ​യി​ലും ചി​ത്ര​പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ൽ ഉ​ണ്ടാ​യി.

ചെ​ന്നൈ മാ​ർ​ഗ​ഴി ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഏ​റ്റ​വും നീ​ളം കൂ​ടി​യ കാ​ൻ​വാ​സി​ൽ (അ​ഞ്ച് അ​ടി ഉ​യ​ര​വും 250 അ​ടി നീ​ള​വും) കേ​ര​ളീ​യ ക​ലാ​രൂ​പ​ങ്ങ​ൾ വ​ര​ച്ച് വേ​ൾ​ഡ് റി​ക്കാ​ർ​ഡ് നേ​ടി. ക​ര​വാ​ളൂ​ർ അ​യ​ണി​ക്കോ​ട് ശ്യാ​മ​ളാ മ​ന്ദി​ര​ത്തി​ൽ വി​ജ​യ​ൻ - ശ്യാ​മ​ള ദ​മ്പ​തി​ക​ളു​ടെ മ​ക​ന് ജീ​വി​ത​യാ​ത്ര​യി​ൽ ഏ​റെ ക​ന​ൽ​പാ​ത​ക​ൾ താ​ണ്ടി​യ ക​ഥ​യാ​ണ് ഉ​ള്ള​ത്.

സ​മൂ​ഹ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ പ്ര​ശ്ന​ങ്ങ​ളും നോ​വു​ക​ളു​മെ​ല്ലാം ഇ​നി​യും ര​ച​ന​ക​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന​താ​ണ് ആ​ഗ്ര​ഹം. ഇ​തി​ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യു​മാ​യി ഐ ​ടി ജീ​വ​ന​ക്കാ​രി​യാ​യ ഭാ​ര്യ​ആ​ശാ ജ ​യ കു ​മാ​റും മ​ക​ൻ ധ​ന​ഞ്ജ​യ​നും ഒ​പ്പ​മു​ണ്ട്. പെ​ൻ​സി​ൽ ചി​ത്ര​ങ്ങ​ളി​ലൂ​ടെ വേ​ൾ​ഡ് റെ​ക്കോ​ർ​ഡ്, ക​ലാം ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്, ഫ്യൂ​ച്ച​ർ ക​ലാം സ് ​ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്‌ ഹോ​ർ​ണ​റി ഡോ​ക്ട​റേ​റ്റ്, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പീ​സ് അ​വാ​ർ​ഡ്, വി​വേ​കാ​ന​ന്ദാ വേ​ൾ​ഡ് പീ​സ് ഫൗ​ണ്ടേ​ഷ​ൻ തു​ട​ങ്ങി നി​ര​വ​ധി അ​വാ​ർ​ഡു​ക​ളും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.